സ്വപ്നയും സംഘവും സ്വർണം കടത്തിയത് 23 തവണ; എല്ലായ്പോഴും ബാഗേജ് ക്ലിയർ ചെയ്തത് സരിത്
text_fieldsകൊച്ചി: സ്വപ്നയും സംഘവും നയതന്ത്ര ബാഗേജിലൂടെയും അല്ലാതെയും 23 തവണ സ്വർണം കടത്തിയെന്ന് കസ്റ്റംസ്. 2019 ജൂലൈ മുതലാണ് സ്വപ്നയും സംഘവും സ്വർണ്ണ കടത്ത് ആരംഭിച്ചത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയതത് കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു.
152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. ഫൈസൽ ഫരീദിനെ കൂടാതെ മറ്റ് ചിലരും വിദേശത്ത് നിന്ന് സ്വർണ്ണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്.
അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ രേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനെതിരായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്ന സുരേഷിനെ രണ്ടാംപ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാംപ്രതി ബിനോയ് ജേക്കബ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.
സ്വർണ കള്ളക്കടത്ത് കേസിൽ എൻ.ഐ.എയുടെയും കസ്റ്റംസിന്‍റെയും റെയ്ഡ് ഇന്നും തുടരും. സരിതിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തേക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ സംഘങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.