എൻ.ഐ.എക്ക് പിന്നാലെ സ്വപ്നയുടെ സ്വാധീനം ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെൻറും
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിെല പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഒാഫിസിൽ കാര്യമായ സ്വാധീനമുണ്ടായിരുെന്നന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി എൻഫോഴ്സ്െമൻറ്. സ്വപ്നക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവരുടെ ഇടപാടുകൾ സംശയാസ്പദമാണെന്ന ബോധ്യവും ശിവശങ്കറിനുണ്ടായിരുെന്നന്നാണ് മനസ്സിലാവുന്നതെന്ന് കോടതിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു.
ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഫോഴ്സ്െമൻറ്. കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ.ഡി നൽകിയ അപേക്ഷയിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചത്.
2018ലെ പ്രളയത്തെത്തുടർന്ന് യു.എ.ഇയിൽ സഹായം തേടിയെത്തിയ സർക്കാർ സംഘത്തിനൊപ്പമുള്ളപ്പോൾ സ്വപ്നയും ശിവശങ്കറും അവിടെ കൂടിക്കാഴ്ച നടത്തിയിരുന്നതായും ഇൗ സാഹചര്യത്തിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
അതേസമയം, സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ പീഡിപ്പിക്കുകയായിരുെന്നന്നും പുലർച്ച മൂന്നരക്കുവരെ വിളിച്ചെഴുന്നേൽപിച്ച് ചോദ്യം ചെയ്യുമായിരുെന്നന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി. വനിത പൊലീസിെൻറ സാന്നിധ്യം പോലുമില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഇതേതുടർന്ന് ചോദ്യം ചെയ്യലിൽ വനിത പൊലീസിെൻറ സാന്നിധ്യം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.