മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ കൈയ്യിൽ ഒരു തെളിവുമില്ലെന്ന് സരിത; 'ആരോപണങ്ങൾക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടി'
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ കൈയ്യിൽ തെളിവുകളൊന്നുമില്ലെന്ന് സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോൾ സ്വപ്ന പറഞ്ഞുവെന്നും സരിത പറഞ്ഞു.
സ്വർണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് തനിക്ക് അറിയാം. സ്വപ്ന മറച്ചു വെക്കുന്ന കാര്യം പലതും അറിയാം. രഹസ്യമൊഴിയില്‍ തന്നെകുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ട്. തന്നെ ഇതിലേക്കെല്ലാം വലിച്ചിഴച്ചത് പി.സി. ജോര്‍ജാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്.ആർ.ഡി.എസിലെ അജികൃഷ്ണനുമാണെന്നും സരിത ആരോപിച്ചു.
അതിനിടെ, സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നൽകിയ ഹരജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണ ഏജൻസിയ്ക്ക് മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.