ആ ശബ്ദം തേൻറതെന്ന് ഉറപ്പില്ല-സ്വപ്ന
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തുെന്നന്ന നിലയിൽ പ്രചരിക്കപ്പെടുന്ന ശബ്ദസന്ദേശം തേൻറതുപോലെ തോന്നുന്നെങ്കിലും പൂർണമായി ഉറപ്പില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി അജയകുമാറിന് നൽകിയ മൊഴിയിലാണ് സ്വപ്നയുടെ വിശദീകരണം. അന്നത്തെ മാനസിക, ശാരീരികസ്ഥിതി അത്രയും പ്രയാസകരമായിരുന്നതിനാലാണ് ഓർമ വരാത്തതെന്നും അവർ പറയുന്നു. സന്ദേശത്തിൽ കൂടുതലും വ്യക്തമായ മലയാളത്തിലാണ്. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലീഷിലുള്ളൂ.
എന്നാൽ മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ സ്വപ്ന കൂടുതലും ഇംഗ്ലീഷിലാണ് സംസാരിക്കുന്നതത്രെ. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലീഷ് വാക്കുകളാകും കൂടുതലും കടന്നുവരികയെന്നും ജയിൽ ഡി.ഐ.ജി രേഖപ്പെടുത്തിയ മൊഴിയിലുണ്ട്. അതേസമയം, മുമ്പ് സ്വപ്ന ഒളിവിലായിരുന്നേപ്പാൾ ഒരു ചാനൽ പുറത്തുവിട്ട ശബ്ദരേഖയിലേതിന് സമാനമായ ശബ്ദമാണ് ഇപ്പോഴത്തേതിലുമുള്ളത്. സ്വപ്ന സ്വന്തം ശബ്ദത്തിൽ സംശയം പ്രകടിപ്പിച്ചതിനാലാണ് വിശദ അന്വേഷണം നടത്തണമെന്ന് ഡി.ഐ.ജി നിർദേശിച്ചത്.
ഇതിെൻറ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ഋഷിരാജ്സിങ് സംസ്ഥാന ഡി.ജി.പിക്ക് കത്ത് നൽകുകയായിരുന്നു.
കഴിഞ്ഞദിവസം അട്ടക്കുളങ്ങര സെൻട്രൽ ജയിലിലെത്തി സ്വപ്നയിൽനിന്ന് വിവരങ്ങൾ ആരാഞ്ഞ ജയിൽ ഡി.െഎ.ജി പറഞ്ഞത് ശബ്ദം സ്വപ്നയുടേതാണെന്ന് അവർ സമ്മതിച്ചെന്നും അത് എവിടെെവച്ച് ആരോട് പറഞ്ഞതെന്ന് ഒാർമയില്ലെന്നുമായിരുന്നു. എന്നാൽ റിപ്പോർട്ടിൽ ജയിൽ വകുപ്പ് അപ്പാടെ മലക്കം മറിഞ്ഞെന്നാണ് വ്യക്തമാവുന്നത്. ജയിലിനുള്ളിലല്ല ശബ്ദം റെക്കോഡ് ചെയ്തതെന്നും ജയിൽ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ജയിൽ വകുപ്പിെൻറ വിശ്വാസ്യത സംരക്ഷിക്കാൻ പ്രത്യേക അന്വേഷണം വേണമെന്നാണ് ഋഷിരാജ് സിങ്ങിെൻറ നിലപാട്. കഴിഞ്ഞമാസം 14ന് സ്വപ്ന ജയിലിൽ വന്നേശഷം ബുധനാഴ്ച തോറുമാണ് സന്ദർശകരെ അനുവദിച്ചിട്ടുള്ളത്.
അമ്മ, ഭർത്താവ്, രണ്ട് മക്കൾ, സഹോദരൻ എന്നിവരെ കാണാനേ അനുമതിയുള്ളൂ. ഇവിടെവച്ച് ഒരിക്കൽ അമ്മയോടുമാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും ജയിൽ വകുപ്പ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.