സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. പ്രതികൾക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് നടപടി. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റുന്നത്. കേസുമായി ബന്ധപ്പെട്ട ഫയലുകൾ മുഴുവൻ ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചാലുടൻ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.
സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ ശനിയാഴ്ചയാണ് കൊഫേപോസ ചുമത്തിയത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്ന കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്തിയത്. ഇതോടെ ഇവർക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽവെക്കാനും കഴിയും.
അതേസമയം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. ചൊവ്വാഴ്ച ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.