സ്വപ്നയുടെ പുസ്തകം 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങുന്നു
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങുന്നു. സ്വർണക്കടത്ത് കേസ്, വിവാദങ്ങൾ, കോൺസുലേറ്റിൽ ജോലി ചെയ്ത കാലം തുടങ്ങിയവയെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം അടുത്ത ദിവസം പുറത്തിറങ്ങും.
സംസ്ഥാന സർക്കാറിൽ ആർക്കും സ്വർണക്കടത്തുമായി ബന്ധമില്ലെന്ന ശബ്ദരേഖ സമ്മർദ്ദത്തെ തുടർന്ന് റെക്കോഡ് ചെയ്തതാണെന്ന് പുസ്തകത്തിൽ സ്വപ്ന കുറ്റപ്പെടുത്തുന്നതായാണ് വിവരം.
കേസിൽ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എഴുതിയ പുസ്തകം നേരത്തെ പുറത്തിറങ്ങിയിരുന്നു. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നായിരുന്നു ശിവശങ്കറിന്‍റെ പുസ്തകത്തിന്‍റെ പേര്.
സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ ലക്ഷങ്ങൾ നിയമപോരാട്ടത്തിലൂടെ സർക്കാർ തിരിച്ചുപിടിക്കാൻ തീരുമാനിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വപ്നയെ ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിയമിച്ച ഏജൻസിയിൽനിന്ന് പണം തിരികെ കിട്ടില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്ന സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഈ ജോലി നേടിയതും. സ്വർണക്കടത്തിൽ പ്രതിയായതിനെ തുടർന്ന് സ്വപ്നയെ പിരിച്ചുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.