Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​ന വീണ്ടും...

സ്വപ്​ന വീണ്ടും എൻ.​െഎ.എ കസ്​റ്റഡിയിൽ;നിർണായക ചോദ്യംചെയ്യലിന്​ തുടക്കം

text_fields
bookmark_border
സ്വപ്​ന വീണ്ടും എൻ.​െഎ.എ കസ്​റ്റഡിയിൽ;നിർണായക ചോദ്യംചെയ്യലിന്​ തുടക്കം
cancel

കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ നി​ർ​ണാ​യ​ക ചോ​ദ്യം ചെ​യ്യ​ലി​ന്​ തു​ട​ക്കം. പ്ര​ധാ​ന പ്ര​തി സ്വ​പ്​​ന സു​രേ​ഷി​നെ​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​െ​എ.​എ കോ​ട​തി ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. മ​ന്ത്രി കെ.​ടി. ജ​ലീ​ലി​െൻറ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ്​ സ്വ​പ്​​ന​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന​തി​നാ​ൽ മൊ​ഴി​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്​. ഇൗ ​മൊ​ഴി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​വും മ​ന്ത്രി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടോ എ​ന്ന്​ തീ​രു​മാ​നി​ക്കു​ക. സ്വ​പ്​​ന​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത മൊ​ബൈ​ലു​ക​ളും ലാ​പ്​​ടോ​പു​ക​ളും ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഡി​ലീ​റ്റ്​ ചെ​യ്​​ത വാ​ട്​​സ്​​ആ​പ്പ്​ ചാ​റ്റു​ക​ളും ശ​ബ്​​ദ​സ​ന്ദേ​ശ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ വീ​ണ്ടെ​ടു​ത്തു. ജൂ​ലൈ​യി​ൽ അ​റ​സ്​​റ്റി​ലാ​യ ഉ​ട​നെ സ്വ​പ്​​ന​യെ എ​ൻ.​െ​എ.​എ 12 ദി​വ​സം ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ജാ​മ്യം ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നൊ​പ്പം സ്വ​പ്​​ന​യെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ എ​ൻ.​െ​എ.​എ ശ്ര​മി​ച്ചെ​ങ്കി​ലും അ​സു​ഖ ബാ​ധി​ത​യാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ ന​ട​ന്നി​ല്ല.

ബന്ധുക്കളെ കാണാൻ സ്വപ്​നക്ക്​ അനുമതി

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​ധാ​ന പ്ര​തി സ്വ​പ്​​ന സു​രേ​ഷി​ന്​ ബ​ന്ധു​ക്ക​െ​ള ​കാ​ണാ​ൻ കോ​ട​തി​യു​ടെ അ​നു​മ​തി. ചോ​ദ്യം ചെ​യ്യ​ലി​ന്​ ക​സ്​​റ്റ​ഡി​യി​ൽ വി​ടു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​െ​എ.​എ കോ​ട​തി ഈ ​അ​നു​മ​തി ന​ൽ​കി​യ​ത്. മ​ക​നും ഭ​ർ​ത്താ​വും അ​ട​ക്ക​മു​ള്ള​വ​രാ​ണ്​ കാ​ണാ​ൻ കോ​ട​തി​യി​ലെ​ത്തി​യ​ത്.

ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ എ​ൻ.​െ​എ.​എ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന്​ ചൊ​വ്വാ​ഴ്​​ച​യും പ​രാ​തി ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ കോ​ട​തി​യി​ൽ​വെ​ച്ചു​ത​ന്നെ ഇ​തി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്.

സ​ന്ദീ​പ്​ നാ​യ​ർ​ക്ക്​ ജാ​മ്യം

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ക​സ്​​റ്റം​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ​ പ്ര​തി സ​ന്ദീ​പ്​ നാ​യ​ർ​ക്ക്​ ജാ​മ്യം. 60 ദി​വ​സം പൂ​ർ​ത്തി​യാ​യി​ട്ടും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ (സാ​മ്പ​ത്തി​കം) കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, എ​ൻ.​െ​എ.​എ​യും എ​ൻ​ഫോ​ഴ്​​സ്​​മെൻറും ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​ള്ള​തി​നാ​ൽ മോ​ചി​ത​നാ​വാ​ൻ ക​ഴി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k.t jaleelniaSwapna Suresh
News Summary - Swapna suresh in NIA Custody
Next Story