ഭൂമി കച്ചവടങ്ങളിലും സ്വപ്ന ഇടനിലക്കാരി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തിനു പുറമെ, ഭൂമി കച്ചവടങ്ങളിലും സ്വപ്‌ന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്നെന്ന് വ്യക്തമാകുന്നു. വന്‍കിട ഐ.ടി പദ്ധതികള്‍ക്കും ഇടനിലക്കാരിയായിരുന്നു. സ്പേസ് പാർക്കിെൻറ ചുമതലക്കാരിയെന്ന സ്ഥാനം കച്ചവട നേട്ടത്തിനായി ഉപയോഗിച്ചെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
ബാങ്കില്‍നിന്ന് കണ്ടെത്തിയ പണം ഇടനില നിന്നതിനു ലഭിച്ച പ്രതിഫലമാണെന്ന് കസ്റ്റംസിനും എൻ.ഐ.എക്കും സ്വപ്ന മൊഴി നൽകിയതായാണ് വിവരം. ഇതിെൻറ അടിസ്ഥാനത്തിൽ സ്വപ്‌ന സംസ്ഥാനത്ത് നടത്തിയ എല്ലാ ഇടപാടുകളെകുറിച്ചും അന്വേഷണം ആരംഭിച്ചു. യു.എ.ഇ കോൺസുലേറ്റിന് സ്വന്തം ഓഫിസ് നിർമിക്കാനുള്ള പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ സ്വപ്നയുടെയും ചില ഫ്ലാറ്റ് നിർമാണ കമ്പനികളുടെയും ഇടപെടൽ സംശയിക്കുന്നു. ഫ്ലാറ്റ് നിർമാണ കമ്പനി ഉടമയുമായി സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.
കള്ളക്കടത്തില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹത്തിന് അതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി. അതേസമയം, അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. തങ്ങള്‍ സംഘടിപ്പിച്ച ചില പാര്‍ട്ടികളില്‍ ശിവശങ്കര്‍ പങ്കെടുത്തിട്ടുണ്ടെന്നും അവർ മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.