Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൂഢാലോചന, കലാപശ്രമ...

ഗൂഢാലോചന, കലാപശ്രമ കേസ്​ റദ്ദാക്കണമെന്ന്​ സ്വപ്​ന സുരേഷിന്‍റെ ഹരജി

text_fields
bookmark_border
swapna suresh
cancel
Listen to this Article

കൊച്ചി: മുൻമന്ത്രി കെ.ടി. ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ്​ രജിസ്റ്റർ ചെയ്ത കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ നയതന്ത്ര ബാഗേജ് കള്ളക്കടത്ത് കേസ് പ്രതി സ്വപ്​ന സുരേഷ്​ ഹൈകോടതിയിൽ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമുള്ളവർക്കെതിരെ സ്വപ്​ന നടത്തിയ വെളിപ്പെടുത്തലിൽ തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്ന് കാട്ടി ജലീൽ നൽകിയ പരാതിയിലെടുത്ത കേസ്​ റദ്ദാക്കണമെന്നാണ്​ ആവശ്യം. ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ച വസ്തുതകൾ വെളിപ്പെടുത്തുന്നത്​ തടയാനാണ് പരാതി നൽകുകയും അതിന്​ പിന്നാലെ കേസെടുക്കുകയും ചെയ്തതെന്ന്​ ഹരജിയിൽ പറയുന്നു.

ഗൂഢാലോചന, കലാപമുണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്​നക്കെതിരെ പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും മാധ്യമങ്ങളോട്​ സംസാരിച്ചത്​ കൊണ്ടോ മജിസ്ട്രേറ്റിന്​ മുന്നിൽ മൊഴി നൽകിയതുകൊണ്ടോ ഇങ്ങനെയൊരു കുറ്റം ചുമത്താനാവില്ല. രാഷ്ട്രീയ പ്രതിഷേധങ്ങളെ കലാപ ശ്രമമായാണ്​ പൊലീസ് ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനിനെറ്റോ എന്നിവർക്കു പുറമേ പല ഉദ്യോഗസ്ഥരും യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്വർണക്കടത്ത്​ കേസിൽ ഈ വസ്​തുതകളെല്ലാം വ്യക്തമാക്കി മജിസ്ട്രേറ്റ്​ കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ ഇരകൾക്ക്​ സംരക്ഷണം നൽകാനുള്ള 2018 ലെ വിക്‌ടിം പ്രൊട്ടക്​ഷൻ സ്കീം പ്രകാരം സംരക്ഷണത്തിന് അർഹതയുണ്ട്. ഇതനുസരിച്ച് സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്​.

സാക്ഷികൾക്ക് ഭീഷണിയോ സമ്മർദമോ ഇല്ലാതെ മൊഴി നൽകാനും അന്വേഷണവുമായി സഹകരിക്കാനും സാഹചര്യമൊരുക്കുകയെന്നതാണ് ഈ സ്‌കീമിന്റെ ലക്ഷ്യം. രഹസ്യമൊഴി നൽകിയതിന്റെ പേരിൽ കേസെടുത്തത് ഈ ലക്ഷ്യത്തിന്​ വിരുദ്ധമാണ്. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക്​ നൽകിയ അപേക്ഷയോടൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയത്. കോടതി രേഖകളുടെ ഭാഗമായിക്കഴിഞ്ഞ സത്യവാങ്മൂലം പൊതുരേഖയായതിനാൽ അതിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്​ കുറ്റകരമല്ലെന്നും ഹരജിയിൽ പറയുന്നു.

നേരത്തേ കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്​നയും പി.എസ്. സരിതും നൽകിയ ഹരജികൾ കോടതി തള്ളിയിരുന്നു. സ്വപ്​നക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന്​ സർക്കാർ അറിയിച്ചതിനെ തുടർന്നാണ്​ ഹരജി തള്ളിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT JaleelPinarayi VijayanSwapna Suresh
News Summary - Swapna Suresh plea to cancel Conspiracy case
Next Story