സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന
text_fieldsപാലക്കാട്: തന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപേയിയെന്ന് സ്വപ്ന. എച്ച്.ആർ.ഡി.എസിലെ തന്റെ സഹപ്രവർത്തകനും ഏക സഹായവുമായ സരിത്തിനെ സ്ഥാപനത്തിന്റെ ജീവനക്കാർക്ക് താമസമൊരുക്കിയ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ആരൊക്കെയോ വന്ന് തട്ടിക്കൊണ്ട് പോയിരിക്കുന്നു. മഫ്തിയിലെത്തിയ പൊലീസെന്നാണ് പറഞ്ഞത്. എന്നാൽ പൊലീസല്ലെന്നും സ്വപ്ന ആരോപിച്ചു.
വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. പൊലീസല്ല. ഐ.ഡി കാർഡ് കാണിച്ചില്ല. മഫ്ത്തിയിൽ എത്തിയവരാണ്. ആരോടും സംസാരിക്കാൻ അനുവദിച്ചില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അവർ ആക്രമണം തുടങ്ങിക്കഴിഞ്ഞു.
താനൊന്നും സംസാരിച്ചിട്ടില്ല. സൂചന നൽകിയിട്ടേ ഉള്ളു. അപ്പോഴേക്കും അവർ ഭയപ്പെടാൻ തുടങ്ങിയെന്നതിന്റെ സൂചനയാണിത്. താൻ, തന്റെ മകൻ, അമ്മ, അനിയൻ, സരിത്ത് എല്ലാവരുടെയും ജീവൻ ഭീഷണിയിലാണ്. സി.സി.ടി.വിയും സെക്യൂരിറ്റിയുമുള്ള ഇടത്തു നിന്നാണ് സരിത്തിനെ പിടിച്ചു കൊണ്ടുപോയത്. അടുത്ത ആക്രമണം തനിക്ക് നേരെയാണ്. സത്യം പുറത്തു വരാൻ വേണ്ടിയാണ് താൻ സംസാരിക്കുന്നത്. രാവിലെ മാധ്യമങ്ങളെ കണ്ട് 15 മിനുട്ടിനുള്ളിലാണ് സംഭവം നടന്നതെന്നും സ്വപ്ന പറഞ്ഞു.
അതേസമയം, സരിത്തിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട്ടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് സംഘം പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.