നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന; ഇടതുമുന്നണി പ്രതിരോധത്തിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കി സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിെൻറ മൊഴി. സ്വപ്നയെ അറിയില്ലെന്നും മുൻ സർക്കാറിെൻറ കാലത്തെപ്പോലെ തെൻറ ഒാഫിസിനെ ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും പിണറായി വിജയൻ ആവർത്തിച്ച് പറഞ്ഞത് ശരിയല്ലെന്ന നിലയിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച സ്വപ്നയുടെ മൊഴി.
മൊഴി ആയുധമാക്കി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി.മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള െഎ.ടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിൽ നിയമിതയായത് പിണറായി വിജയന് അറിയാമായിരുന്നെന്നാണ് സ്വപ്ന മൊഴി നൽകിയത്. യു.എ.ഇ കോൺസൽ ജനറലിെൻറ സെക്രട്ടറി എന്ന നിലക്കും തന്നെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. സ്പേസ് പാർക്കിൽ ജോലി കിട്ടിയ വിവരവും അദ്ദേഹം അറിഞ്ഞിരുന്നു. അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എം. ശിവശങ്കറിനെ കണ്ടെന്നും മൊഴി നൽകി.
മന്ത്രി കെ.ടി. ജലീലിന് സ്വപ്ന സുരേഷ് ഉൾപ്പെടെ സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം സമരം ചെയ്തത്. പുതിയ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത് പ്രതിപക്ഷം ആയുധമാക്കും.
സ്വർണക്കടത്ത് വിവാദം ഉയർന്നപ്പോൾ തനിക്ക് സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നീട്, പല തവണ വാർത്തസമ്മേളനങ്ങളിൽ സ്വപ്നയുടെ നിയമനം ഉൾപ്പെടെ കാര്യങ്ങൾ മാധ്യമപ്രവർത്തകർ ആരാഞ്ഞെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. സ്വപ്ന നിരവധി തവണ സെക്രേട്ടറിയറ്റിൽ എത്തിയെന്ന വിവരങ്ങൾ പുറത്തുവന്നപ്പോഴും മാധ്യമങ്ങൾക്കുമേൽ പഴിചാരുകയായിരുന്നു പിണറായി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.