സ്വപ്നയുടെ ലോക്കർ കൈകാര്യം ചെയ്തത് ചാർട്ടേഡ് അക്കൗണ്ടൻറ്
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിെൻറ പേരില്‍ ലോക്കറുകള്‍ തുറന്നത് 2018 നവംബറിലാണെന്ന് കണ്ടെത്തി. ചാർേട്ടഡ് അക്കൗണ്ടൻറായ വേണുഗോപാലിെൻറ കൂടി പേരിലാണ് ലോക്കർ. ലോക്കറിെൻറ താക്കോല്‍ സൂക്ഷിച്ചത് വേണുഗോപാലായിരുന്നു. എം. ശിവശങ്കറാണ് ലോക്കര്‍ തുടങ്ങാന്‍ സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത്. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണ് ലോക്കര്‍ തുറന്നതെന്നാണ് അനുമാനം. ഈ ലോക്കര്‍ വേണുഗോപാല്‍ പലതവണ തുറന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സ്വപ്ന നിർദേശിച്ചവരുടെ പക്കല്‍ വേണുഗോപാല്‍ പണം കൊടുത്തുവിടുകയായിരുന്നു. അതേസമയം, സ്വപ്നയുടെ ഇടപാടുകളില്‍ പങ്കില്ലെന്നാണ് വേണുഗോപാലിെൻറ മൊഴി. ശിവശങ്കര്‍ നല്കിയ നിർദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം അന്വേഷണസംഘത്തോട് പറഞ്ഞു. ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
അതിനിടെ, തിരുവനന്തപുരം സ്വര്‍ണക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട മുന്‍ കള്ളക്കടത്തിെൻറ വിവരങ്ങള്‍ കൂടി അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ ഷംജു വഴി കോഴിക്കോട് വിമാനത്താവളത്തിലൂടെ 75 കിലോഗ്രാം സ്വര്‍ണമാണ് കടത്തിയത്. ഷംജുവിെൻറ അടുത്ത ബന്ധുവിെൻറ ആഭരണനിര്‍മാണശാലയില്‍ സ്വര്‍ണം ഉരുക്കി. പിന്നീട് വിവിധ തൂക്കങ്ങളിലുള്ള മൂശയുടെ രൂപത്തിലേക്ക് മാറ്റി. ഇത് പിന്നീട് ജ്വല്ലറി ഉടമകള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇങ്ങനെ വിറ്റ ആറ് കിലോ സ്വര്‍ണമാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്.
അവസാനം പണം നിക്ഷേപിച്ചത് ഫെബ്രുവരിയിൽ
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ഫെബ്രുവരിയില്‍ അവസാനമായി ഏഴര ലക്ഷം രൂപ നിക്ഷേപിച്ചത് പൂവാര്‍ സര്‍വിസ് സഹകരണ ബാങ്കില്‍. ഒന്നാം പ്രതി സരിത്തിെൻറ ബന്ധുവായിരുന്നു ഈ ബാങ്കിലെ സെക്രട്ടറി. ഈ ബന്ധം ഉപയോഗിച്ചാണ് സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. സ്വപ്നക്ക് ഈ സഹകരണ ബാങ്കില്‍ 24.5 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.സഹകരണ ബാങ്ക് പ്രസിഡൻറിെൻറ അതിവിശ്വസ്തരില്‍ ഒരാളായിരുന്നു സെക്രട്ടറി. ഈ ഉദ്യോഗസ്ഥ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സ്വപ്നക്കായി അക്കൗണ്ട് ഓപണ്‍ ചെയ്തത്. യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നത എന്ന നിലയില്‍ വന്‍ നിക്ഷേപം സ്വപ്ന സഹകരണ ബാങ്കിലേക്ക് കൊണ്ടുവരുമെന്ന് ജീവനക്കാര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. എന്നാല്‍, അക്കൗണ്ട് തുടങ്ങാന്‍ വേണ്ടിയല്ലാതെ സ്വപ്ന ഈ ബാങ്കിലേക്കെത്തിയിട്ടില്ല.
അതേസമയം സ്വപ്നക്ക് അക്കൗണ്ട് ഉള്ളതായി ഓര്‍മയില്ലെന്നും എല്ലാം സെക്രട്ടറിയാണ് നോക്കുന്നതെന്നുമായിരുന്നു സഹകരണ ബാങ്ക് പ്രസിഡൻറ് സാംദേവ് പറയുന്നത്. എന്‍.ഐ.എയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വപ്നയുടെ 24.5 ലക്ഷത്തിെൻറ നിക്ഷേപം മരവിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ബാങ്ക് രേഖകള്‍ പ്രകാരം സരിത് ഇവിടെ 1.96 ലക്ഷം നിക്ഷേപിച്ചു. ഇതില്‍ നിന്ന് ഒരു ലക്ഷം വായ്പയെടുത്തതായും പറയുന്നു. സ്വപ്നയുടെ നിക്ഷേപം പുറത്തുവന്നതോടെ സഹകരണ വകുപ്പും ബാങ്കിലെ ഇടപാടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.