സ്വപ്നയുടെ നിയമനം: വിജിലന്‍സ് അന്വേഷണത്തിന് നിയമോപദേശം ലഭിച്ചിട്ടും അനങ്ങാതെ ആഭ്യന്തരവകുപ്പ്
text_fieldsതിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിൽ നിയമിച്ച സംഭവത്തിൽ അന്വേഷണമാകാമെന്ന നിയമോപദേശം കിട്ടിയിട്ടും വിജിലന്‍സിന് അനുമതി നൽകാതെ സർക്കാർ. പ്രതിപക്ഷ നേതാവിെൻറ പരാതിയിൽ അന്വേഷണം നടത്താൻ വിജിലൻസ് അനുമതി തേടിയെങ്കിലും സർക്കാർ മറുപടി നൽകിയിരുന്നില്ല. അന്വേഷണമാകാം എന്ന നിയമോപദേശം സഹിതം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിട്ടും ആഭ്യന്തരവകുപ്പ് അനുമതി നൽകുന്നില്ല.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഭരണകക്ഷി നേതാക്കളെല്ലാം തള്ളിപ്പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകാത്തതെന്നകാര്യത്തിൽ ദുരൂഹതയുണ്ട്. സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചതിന് പിന്നിൽ എം. ശിവശങ്കറാണെന്നകാര്യം വ്യക്തമായതാണ്. സർക്കാർ ഉദ്യോഗസ്ഥൻ അധികാര ദുർവിനിയോഗം നടത്തിയ കേസിൽ വിജിലൻസ് അന്വേഷണം നടത്താൻ സാധിക്കുമായിരുന്നു. എന്നാൽ, അതിന് തയാറാകാതെ ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗത്തെ ഉപയോഗിച്ചുള്ള അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടത്. സർക്കാർ അനുകൂല സംഘടനാ നേതാക്കളെ ഉൾപ്പെടുത്തിയുള്ള ഈ സമിതിയുടെ അന്വേഷണം ശിവശങ്കറിനെ ഉൾപ്പെടെ രക്ഷിക്കാനുള്ള ശ്രമമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായതോടെയാണ് അനധികൃതനിയമനം പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.