ശബ്ദരേഖക്കു പിന്നിൽ പൊലീസാണെന്ന് സ്വപ്നയുടെ നിർണായക മൊഴി
text_fieldsതിരുവനന്തപുരം: ശബ്ദരേഖക്കുപിന്നിൽ പൊലീസാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിെൻറ നിർണായക മൊഴി. തനിക്ക് അകമ്പടിയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് ഒരു പൊലീസുദ്യോഗസ്ഥനുമായി സംസാരിച്ച ശബ്ദരേഖയാണ് പുറത്തുവന്നതെന്നാണ് സ്വപ്നയുടെ മൊഴി.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും (ഇ.ഡി), ക്രൈംബ്രാഞ്ചിനുമാണ് സ്വപ്ന മൊഴി നൽകിയത്. മൂന്ന് ദിവസമായി അട്ടക്കുളങ്ങര വനിതാജയിലിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യങ്ങൾ അറിയിച്ചത്. സ്വപ്നയുടെ ശബ്ദരേഖ ചോർന്നതിനു പിന്നിൽ പൊലീസ് സംഘടനാ നേതാവാണെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അത് ശരിെവക്കുന്ന നിലയിലുള്ള സ്വപ്നയുടെ മൊഴി.
ആഭ്യന്തരവകുപ്പിനെ പ്രത്യേകിച്ച്, പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിലയിലുള്ളതാണ് സ്വപ്നയുടെ മൊഴി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജൻസികള്‍ നിർബന്ധിക്കുന്നെന്ന നിലയിലുള്ള സ്വപ്നയുടെ ശബ്ദരേഖ ഒരു ഒാൺലൈൻ ചാനൽ സംപ്രേഷണം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ജയിലിലെത്തി മൊഴിയെടുത്ത ഇ.ഡിയോടും സമാനമായ മൊഴിയാണ് സ്വപ്ന നൽകിയത്.
എന്നാൽ, സ്വപ്നയുടെ മൊഴി സംബന്ധിച്ച കാര്യത്തിലും ഇപ്പോഴും സംശയം തുടരുകയാണ്. ജയിൽ ഡി.െഎ.ജി നടത്തിയ അന്വേഷണത്തിനിടെ നൽകിയ മൊഴിയിൽ സ്വപ്ന അത് തെൻറ ശബ്ദമാണോയെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. അതിനിടെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ശബ്ദരേഖ ചോർത്തിയിട്ടില്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാക്കറെ പ്രതികരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.