ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തന്‍; നിക്ഷേപ തട്ടിപ്പ് കേസില്‍ സ്വാതി റഹീം അറസ്റ്റില്‍
text_fieldsതൃശൂർ: നിക്ഷേപ തട്ടിപ്പ് കേസില്‍ തൃശൂർ സ്വദേശി സ്വാതി റഹീം അറസ്റ്റിൽ. ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന റഹീം ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് നിക്ഷേപങ്ങൾ വാങ്ങിയാണ് തട്ടിപ്പ്.
പ്രതിമാസം വലിയൊരു തുക ലഭിക്കുമെന്ന് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയിതിരുന്നു. എന്നാൽ ആർക്കും ലാഭം നൽകിയിരുന്നില്ല. മൂന്നു വർഷത്തിനിടെ സ്വാതി റഹീമിന്റെ പേരിൽ നിരവധി പരാതികളാണ് ഉയർന്നത്. പലതും മധ്യസ്ഥം പറഞ്ഞ് തീർക്കാനായിരുന്നു ശ്രമം. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിലകുറഞ്ഞ ഇലക്രോണിക് ഉൽപ്പന്നങ്ങൾ ഓൺലൈനായി ലേലം വിളിച്ച് ആപ്പ് വഴി വിൽപ്പന നടത്തിയാണ് തുടക്കം. പരസ്യത്തിനായി വൻതുകകളാണ് മുടക്കിയത്. നടൻ ജയസൂര്യയായിരുന്നു പ്രധാന ബ്രാൻഡ് അംബാസഡർ. ജയസൂര്യയ്ക്ക് സ്വാതി റഹിം രണ്ടു കോടി രൂപ നൽകാനുണ്ടെന്നാണ് റിപ്പോർട്ട്.
നിക്ഷേപ തട്ടിപ്പുകാരൻ പ്രവീൺ റാണയും സ്വാതിയുടെ പക്കൽ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. സ്വാതിയുടെ വാക്സാമർഥ്യത്തിൽ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. കൂടുതൽ പേർ പരാതികൾ നൽകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.