Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതവിദ്വേഷ പ്രസംഗം:...

മതവിദ്വേഷ പ്രസംഗം: സ്വാധി സരസ്വതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേ​െസടുത്തു

text_fields
bookmark_border
മതവിദ്വേഷ പ്രസംഗം: സ്വാധി സരസ്വതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേ​െസടുത്തു
cancel

ബദിയടുക്ക: മതവിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ വി.എച്ച്​.പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ​െഎ.പി.സി 295 എ 153 , 506 വകുപ്പ്​ പ്രകാരം മതവിദ്വേഷ പ്രസംഗം, മതസ്പർധ, ഭീഷണിപ്പെടുത്തൽ എന്നിവക്കാണ്​ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് ഉളിയത്തടുക്കയിലെ നൗഫൽ നൽകിയ പരാതിയെ തുടര്‍ന്നാണ്​ കേസ് രജിസ്​റ്റര്‍ ചെയ്തത്.

ലവ്​ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ കഴുത്തറുക്കാൻ വാൾ വാങ്ങി വെക്കണമെന്നുമുള്ള ആഹ്വാനമാണ് പ്രസംഗത്തി​​​െൻറ ഉള്ളടക്കം. സ്വാധി ബാലിക സരസ്വതി എപ്രിൽ 27ന് ബദിയടുക്കയില്‍ നടന്ന വി.എച്ച്​.പി ഹിന്ദു സമാജോത്സവത്തിലാണ്​ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിൽ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കേസെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സി.പി.എം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 

 

ഒരുലക്ഷം രൂപവരെ മുടക്കി മൊബൈൽ ഫോൺ വാങ്ങുന്നവരാണ് നമ്മൾ. എന്നാൽ ആയിരം രൂപ മുടക്കി ഒരു വാൾ വാങ്ങി എല്ലാവീടുകളിലും വെക്കണം. ലൗജിഹാദികൾ സ്ത്രീകളെ നോക്കിയാൽ അവരുടെ കഴുത്തു വെട്ടാൻ ഈവാൾ ഉപയോഗിക്കണം. ഹിന്ദുക്കൾ ആയുധമെടുത്തു വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോകുകയുള്ളൂ. ഭാരത് മാതാ കീ ജയ് വിളിക്കാൻ മടിക്കുന്നവർ അയോധ്യയിലെ ക്ഷേത്രം പൂർത്തിയാകുമ്പോൾ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും. ഇതിനായി നിയമസഭയിൽ കാവിക്കൊടി പാറണം

-സ്വാധി സരസ്വതി



 


 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPkerala newsmalayalam newsswathy sarswathi
News Summary - swathy sarswathi -kerala news
Next Story