നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ: 80 'സഗൗരവ'ക്കാർ, 43 പേർ 'ദൈവനാമ'ത്തിൽ
text_fieldsതിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ ജനസമ്മതിയിൽ മുന്നിലെത്തിയ അംഗങ്ങൾക്ക് സഭാ സേമ്മളനം ആദ്യ സംഗമവേദികൂടിയായി. 140 അംഗങ്ങളിൽ 136 േപരാണ് ആദ്യദിനം സത്യവാചകം ചൊല്ലിയത്. പ്രോ ടെം സ്പീക്കറായി നിയമിതനായ പി.ടി.എ. റഹീം നേരത്തേ ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
മന്ത്രി കൂടിയായ താനൂർ എം.എൽ.എ വി. അബ്ദുറഹിമാൻ, കെ. ബാബു (നെന്മാറ), എം. വിൻസെൻറ് (കോവളം) എന്നിവരാണ് സത്യപ്രതിജ്ഞക്ക് എത്താതിരുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം വിശ്രമത്തിലായതിനാലാണ് അബ്ദുറഹിമാൻ എത്താതിരുന്നത്. മറ്റ് രണ്ടുപേർ കോവിഡ് കാരണം ക്വാറൻറീനിലാണ്. രാവിലെ ഒമ്പതിന് സഭ സമ്മേളിച്ചയുടൻ പ്രോ ടെം സ്പീക്കറായി പി.ടി.എ. റഹീമിനെ ഗവർണർ നിയമിച്ചത് നിയമസഭ സെക്രട്ടറി സഭയെ അറിയിച്ചു.
പിന്നീട് അംഗങ്ങൾ േപ്രാ ടെം സ്പീക്കർ മുമ്പാകെ അക്ഷരമാലാക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. വള്ളിക്കുന്ന് എം.എൽ.എ പി. അബ്ദുൽ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഏറ്റവുമൊടുവിൽ വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയാണ് സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രി പിണറായി വിജയൻ 132ാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 107ാമതായും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 73ാമനായും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 92ാമനായും പി.കെ. കുഞ്ഞാലിക്കുട്ടി 43ാമനായും സത്യവാചകം ചൊല്ലി.
80 പേർ സഗൗരവം പ്രതിജ്ഞ ചൊല്ലിയപ്പോൾ 43 പേർ ദൈവനാമത്തിലും 13 േപർ അല്ലാഹുവിെൻറ പേരിലും പ്രതിജ്ഞയെടുത്തു. മാസ്ക്കണിഞ്ഞ് ഇരുന്ന അംഗങ്ങൾക്ക് സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത്. അംഗങ്ങളുടെ പ്രതിജ്ഞ പൂർത്തിയാക്കി സഭ ഉച്ചക്ക് പന്ത്രണ്ടരയോടെ പിരിഞ്ഞു. ചൊവ്വാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.
13 പേർ അല്ലാഹുവിെൻറ നാമത്തിൽ
നിയമസഭയിലെ സത്യപ്രതിജ്ഞയിൽ മുന്നിൽ 'സഗൗരവ'ക്കാർ. 80 പേർ സഗൗരവത്തിൽ സത്യവാചകം ചൊല്ലിയപ്പോൾ 43 പേർ 'ദൈവനാമ'ത്തിലും 13 പേർ അല്ലാഹുവിെൻറ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നിരയിൽനിന്ന് കെ.കെ. രമയാണ് സഗൗരവം ചൊല്ലിയത്. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ദൈവനാമത്തിലും. മുസ്ലിംലീഗിലെ പി. അബ്ദുൽ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ, എ.കെ.എം. അഷ്റഫ്, പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, എൻ.എ. നെല്ലിക്കുന്ന്, എൻ. ഷംസുദ്ദീൻ, പി. ഉബൈദുള്ള എന്നിവർക്കൊപ്പം കോൺഗ്രസിലെ അൻവർ സാദാത്തും ഇടതുമന്ത്രിസഭയിലെ െഎ.എൻ.എൽ അംഗവുമായ അഹമ്മദ് ദേവർകോവിലും 'അല്ലാഹുവിെൻറ നാമത്തിൽ' സത്യവാചകം ചൊല്ലി. അഹമ്മദ് ദേവർകോവിൽ മന്ത്രിസഭയിലേക്കുള്ള സത്യപ്രതിജ്ഞക്കും ഇതേരീതിയാണ് സ്വീകരിച്ചത്.
അതേസമയം മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, െക.പി.എ. മജീദ്, എം.കെ. മുനീർ, മഞ്ഞളാംകുഴി എന്നിവർ 'ദൈവനാമമാണ്' തെരഞ്ഞെടുത്തത്. ഭരണപക്ഷത്തെ ആൻറണി രാജു, ആൻറണി ജോൺ, ദെലീമ, െക.ബി. ഗണേഷ്കുമാർ, െക.ടി. ജലീൽ, െക. കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ്, കെ.പി. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, റോഷി അഗസ്റ്റിൻ, തോമസ് കെ.തോമസ്, വീണ ജോർജ് എന്നിവർ ദൈവനാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. പ്രോ ടെം സ്പീക്കർ പി.ടി.എ. റഹീം നേരത്തേ ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വി. അബ്ദുറഹ്മാൻ, കെ. ബാബു (നെന്മാറ), എം. വിൻസെൻറ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തില്ല. ഇവരൊഴികെ 136 പേരാണ് തിങ്കളാഴ്ച സത്യവാചകം ചൊല്ലിയത്.
സഗൗരവത്തിൽ പ്രതിജ്ഞ ചെയ്തവർ:
എൻ.കെ. അക്ബർ, ഒ.എസ്. അംബിക, ജി.ആർ. അനിൽ, െക. ആൻസലൻ, പി.വി. അൻവർ, എം.എസ്. അരുൺകുമാർ, സി.കെ. ആശ, പി. ബാലചന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പ്രഫ.ആർ. ബിന്ദു, ഇ. ചന്ദ്രശേഖരൻ, ജെ. ചിഞ്ചുറാണി, പി.പി. ചിത്തരജ്ഞൻ, ചിറ്റയം ഗോപകുമാർ, എം.വി. ഗോവിന്ദൻ, കാനത്തിൽ ജമീല, ജി.എസ്. ജയലാൽ, കെ.യു. ജനീഷ്കുമാർ, വി. ജോയ്, ഒ.ആർ. കേളു, കെ.പി. കുഞ്ഞഹമ്മദ് കുട്ടി, സി.എച്ച്. കുഞ്ഞമ്പു, കോവൂർ കുഞ്ഞുമോൻ, ലിൻഡോ ജോസഫ്, ടി.െഎ. മധുസൂദനൻ, പി. മമ്മിക്കുട്ടി, എം.എം. മണി, െക.ജെ. മാക്സി, മുഹമ്മദ് റിയാസ്, എ.സി. മൊയ്തീൻ, മുഹമ്മദ് മുഹ്സിൻ, മുകേഷ്, സി.സി. മുകുന്ദൻ, ഡി.കെ. മുരളി, മുരളി പെരുനെല്ലി, പി. നന്ദകുമാർ, എം. നൗഷാദ്, എ. പ്രഭാകരൻ, വി.കെ. പ്രശാന്ത്, പി. പ്രസാദ്, കെ.ഡി. പ്രസേനൻ, യു. പ്രതിഭ, കെ. രാധാകൃഷ്ണൻ, എ. രാജ, എം. രാജഗോപാൽ, കെ. രാജൻ, പി. രാജീവ്, എം.ബി. രാജേഷ്, കെ.കെ. രാമചന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, കെ.കെ. രമ, സച്ചിൻദേവ്, സജി ചെറിയാൻ, എച്ച്. സലാം, കെ. ശാന്തകുമാരി, വി. ശശി, എ.കെ. ശശീന്ദ്രൻ, െഎ.ബി. സതീഷ്, എ.എൻ. ഷംസീർ, െക.കെ. ശൈലജ, വി. ശിവൻകുട്ടി, വാഴൂർ സോമൻ, പി.വി. ശ്രീനിജൻ, ജി. സ്റ്റീഫൻ, സുജിത് വിജയൻപിള്ള, കെ.വി. സുമേഷ്, പി.പി. പ്രമോദ്, വി.ആർ. സുനിൽകുമാർ, പി.എസ്. സുപാൽ, കടകംപള്ളി സുരേന്ദ്രൻ, ഇ.ടി. ടൈസൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, വി.എൻ. വാസവൻ, ഇ.കെ. വിജയൻ, പിണറായി വിജയൻ, എം. വിജിൻ, സേവ്യർ ചിറ്റിലപ്പള്ളി
'ദൈവനാമ'ത്തിൽ ചൊല്ലിയവർ:
മഞ്ഞളാംകുഴി അലി, എ.പി. അനിൽകുമാർ, അനൂപ് ജേക്കബ്, ആൻറണി േജാൺ, ആൻറണി രാജു, കെ. ബാബു, െഎ.സി. ബാലകൃഷ്ണൻ, ദെലീമ, എൽദോസ് പി. കുന്നപ്പിള്ളിൽ, കെ.ബി. ഗണേഷ്കുമാർ, കെ.ടി. ജലീൽ, എൻ. ജയരാജ്, ജോബ് മൈക്കിൾ, പി.െജ. ജോസഫ്, കെ. കൃഷ്ണൻകുട്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, സി.ആർ. മഹേഷ്, കെ.പി.എ. മജീദ്, മാണി സി.കാപ്പൻ, മാത്യു കുഴൽനാടൻ, കെ.പി. മോഹനൻ, മോൻസ് ജോസഫ്, എം.കെ. മുനീർ, ഉമ്മൻ ചാണ്ടി, പ്രമോദ് നാരായണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, രമേശ് ചെന്നിത്തല, റോജി എം.ജോൺ, റോഷി അഗസ്റ്റിൻ, സജീവ് ജോസഫ്, സനീഷ്കുമാർ ജോസഫ്, വി.ഡി. സതീശൻ, സെബാസ്റ്റ്യൻ കുളത്തിങ്ങൽ, ഷാഫി പറമ്പിൽ, ടി. സിദ്ദീഖ്, സണ്ണി ജോസഫ്, പി.ടി. തോമസ്, തോമസ് കെ.തോമസ്, വീണ ജോർജ്, ടി.െജ. വിനോദ്, പി.സി. വിഷ്ണുനാഥ്.
എ.കെ.എം. അഷ്റഫ് കന്നടയിൽ; എ. രാജ തമിഴിൽ
തിരുവനന്തപുരം: 136 പേരിൽ 132 പേരും മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ടുപേർ ഇംഗ്ലീഷിലും ഒാരോ അംഗങ്ങൾ വീതം കന്നടയിലും തമിഴിലും സത്യവാചകം ചൊല്ലി. കർണാടകയുമായി അതിർത്തി പങ്കിടുന്ന മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എ.കെ.എം. അഷ്റഫാണ് കന്നടയിൽ സത്യവാചകം ചൊല്ലിയത്.
തമിഴ് ജനവിഭാഗങ്ങൾക്ക് സ്വാധീനമുള്ള ദേവികുളം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എ. രാജയാണ് തമിഴിൽ സത്യപ്രതിജ്ഞ ചെയ്തത്. പാലായിൽ ജോസ് കെ. മാണിയെ തോൽപിച്ച് സഭയിലെത്തിയ മാണി സി. കാപ്പനും മൂവാറ്റുപുഴയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യു കുഴൽനാടനുമാണ് ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.