സ്വിഫ്റ്റ് സ്വതന്ത്ര കമ്പനി; അന്തിമ തീരുമാനം 10ന് ശേഷം
text_fieldsതിരുവനന്തപുരം: കോടതിയിലെ കേസും അതിലെ സർക്കാർ നിലപാടും അനുസരിച്ചായിരിക്കും കെ സ്വിഫ്റ്റിെൻറ ഭാവിയിലെ പ്രവർത്തനമെന്നും ഡിസംബർ പത്തിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും കെ.എ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ. സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയായാകും പ്രവർത്തിക്കുക. പുതുതായി വാങ്ങുന്ന ബസുകളും ടാറ്റ നൽകിയ ബസും കിഫ്ബി വഴി വാങ്ങുന്ന ബസുകളും സ്വിഫ്റ്റിലായിരിക്കും.
യൂനിയനുകളുടേതടക്കം നാലു കേസാണ് സ്വിഫ്റ്റിനെതിരെയുള്ളത്. കെ.എസ്.ആർ.ടി.സിക്ക് കീഴിൽ നിലവിലുള്ള 190 ബസും റൂട്ടും സ്വിഫ്റ്റിന് കൊടുക്കുന്നതിലാണ് യൂനിയനുകളുടെ എതിർപ്പ്. ഈ രണ്ട് കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സിഫ്റ്റിൽ എംപാനലുകാരെ നിയമിക്കുമെന്നതാണ് റാങ്ക് പട്ടികയിലുണ്ടായിരുന്നവരുടെ പരാതി. എം പാനലുകാരെ മറ്റൊരു രീതിയിൽ പുനരധിവസിപ്പിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം സ്വിഫ്റ്റിെൻറ ബോർഡ് വെച്ച് വണ്ടി ഒാടിയത് അബദ്ധത്തിൽ സംഭവിച്ചതാണ്. സ്വിഫ്റ്റ് മറ്റൊരു കമ്പനി തന്നെയാണ്. സ്വിഫ്റ്റിലെ സേവനവേതന വ്യവസ്ഥകൾ അംഗീകരിക്കുന്ന ജീവനക്കാർക്ക് അങ്ങോട്ടേക്ക് വരാം. നിലവിൽ രണ്ടു പേരെയാണ് കരാറടിസ്ഥാനത്തിൽ സ്വിഫ്റ്റിൽ നിയമിച്ചത്.
തേവര ഡിപ്പോയിൽ വോൾവോ ബസുകൾ കിടന്നു നശിക്കുന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കോവിഡിനുശേഷം യാത്രക്കാർ എ.സി ബസിൽ കയറാൻ അധികം താൽപര്യം കാട്ടുന്നില്ല. കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണ ചർച്ച അവസാനഘട്ടത്തിലാണ്. നിലവിൽ 84 കോടിയാണ് ശമ്പളത്തിന് നീക്കിെവക്കുന്നത്. ശമ്പള വർധനകൂടി വരുമ്പോൾ ചെലവ് 100 കോടിക്ക് മേലാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.