Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വിഫ്​റ്റ്​ സ്വതന്ത്ര...

സ്വിഫ്​റ്റ്​ സ്വതന്ത്ര കമ്പനി; അന്തിമ തീരുമാനം 10ന്​ ശേഷം

text_fields
bookmark_border
ksrtc
cancel

തിരുവനന്തപുരം: കോട​തിയിലെ കേസും അതിലെ സർക്കാർ നിലപാടും അനുസരിച്ചായിരിക്കും കെ സ്വിഫ്​റ്റി​െൻറ ഭാവിയിലെ പ്രവർത്തനമെന്നും ഡിസംബർ പത്തിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും കെ.എ.എസ്​.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ. സ്വിഫ്​റ്റ്​ സ്വതന്ത്ര കമ്പനിയായാകും പ്രവർത്തിക്കുക. പുതുതായി വാങ്ങുന്ന ബസുകളും ടാറ്റ നൽകിയ ബസും കിഫ്​ബി വഴി വാങ്ങുന്ന ബസുകളും സ്വിഫ്​റ്റിലായിരിക്കും.

യൂനിയനുകളുടേതടക്കം നാല​ു കേസാണ്​ സ്വിഫ്​റ്റിനെതിരെയുള്ളത്​. കെ.എസ്​.ആർ.ടി.സിക്ക്​ കീഴിൽ നിലവിലുള്ള 190 ബസും റൂട്ടും സ്വിഫ്​റ്റിന്​ കൊടുക്കുന്നതിലാണ്​ യൂനിയനുകളുടെ എതിർപ്പ്​. ഈ രണ്ട്​ കാര്യത്തിലും വിട്ടുവീഴ്​ച ചെയ്യാമെന്ന്​ ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്​. സിഫ്​റ്റിൽ ​എംപാനലുകാരെ നിയമിക്കുമെന്നതാണ്​ റാങ്ക്​ പട്ടികയിലുണ്ടായിരുന്നവരുടെ പരാതി. എം പാനലുകാരെ മറ്റൊരു രീതിയിൽ പുനരധിവസിപ്പിക്കാനാണ്​ ആലോചിക്കുന്നത്. കഴ​ിഞ്ഞ ദിവസം സ്വിഫ്​റ്റി​െൻറ ബോർഡ്​ വെച്ച്​ വണ്ടി ഒാടിയത്​ അബദ്ധത്തിൽ സംഭവിച്ചതാണ്​. വെക്കാൻ ബോർഡില്ലാത്ത ഘട്ടത്തിൽ​ പഴയ ഒരെണ്ണം എടുത്തുവെച്ചതാണ്​. തുടങ്ങിയ സമയത്ത്​ എല്ലാ ദീർഘദൂര ബസും സ്വിഫ്​റ്റിലേക്ക്​ മാറ്റാൻ ഉദ്ദേശിച്ചിരുന്നു.

സ്വിഫ്​റ്റ്​ മറ്റൊരു കമ്പനി തന്നെയാണ്​. സ്വിഫ്​റ്റിലെ സേവനവേതന വ്യവസ്ഥകൾ അംഗീകരിക്കുന്ന ജീവനക്കാർക്ക്​ അങ്ങോ​ട്ടേക്ക്​ വരാം. നിലവിൽ രണ്ടു പേരെയാണ്​ ​കരാറടിസ്ഥാനത്തിൽ സ്വിഫ്​റ്റിൽ നിയമിച്ചത്​.

തേവര ഡിപ്പോയിൽ വോൾവോ ബസുകൾ കിടന്നു നശിക്കുന്നുവെന്ന പ്രചാരണം വാസ്​തവവിരുദ്ധമാണ്​. കോവിഡിനുശേഷം യാത്രക്കാർ എ.സി ബസിൽ കയറാൻ അധികം താൽപര്യം കാട്ടുന്നില്ല. 110 എ.സി ബസുകൾ സർവിസ്​ നടത്താൻ തയാറാണ്​. പക്ഷേ, യാത്രക്കാരെ കിട്ടുന്നില്ല. കെ.എസ്​.ആർ.ടി.സിയിലെ ശമ്പള പരിഷ്​കരണ ചർച്ച അവസാനഘട്ടത്തിലാണ്​. നിലവിൽ 84 കോടിയാണ്​ ശമ്പളത്തിന്​ നീക്കി​െവക്കുന്നത്​. ശമ്പള വർധനകൂടി വരു​മ്പോൾ ചെലവ്​ 100 കോടിക്ക്​ മേലാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - Swift Free Company; Final decision after December 10
Next Story