സ്വര്‍ണപ്പണയ ഇടപാടുകളില്‍ ക്രമക്കേട് നടത്തി കോടികളുടെ തട്ടിപ്പ്: കൂടുതൽ പേര് പിടിയിലായേക്കും
text_fieldsപാലാ: സ്വര്‍ണപ്പണയ ഇടപാടുകളില്‍ ക്രമക്കേട് നടത്തി ഒരു കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പാലാ സി.ഐ അനൂപ് ജോസഫ് പറഞ്ഞു. സംഭവത്തില്‍ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിെൻറ മാനേജര്‍ കാഞ്ഞിരപ്പള്ളി വലിയപറമ്പില്‍ അരുണ്‍ സെബാസ്റ്റ്യനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തട്ടിപ്പ് നടത്താന്‍ ഇയാള്‍ക്ക് മറ്റ് ജീവനക്കാരുടെ സഹായം കിട്ടിയതായ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം മുറുകുന്നത്. ഇവരെയും ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
തട്ടിയെടുത്ത പണം ആര്‍ഭാട ജീവിതത്തിനാണ് അരുണ്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ദിവസേന ആയിരക്കണക്കിന് രൂപയുടെ ലോട്ടറിയെടുക്കുന്ന സ്വഭാവവും അരുണിനുണ്ടായിരുന്നു. കമ്പനി ഓഡിറ്റിങ്ങിലൂടെ തട്ടിപ്പ്് പുറത്തായതിനെത്തുടര്‍ന്ന് ഇയാള്‍ കുറച്ച് പണം തിരികെ അടച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പണയം വെക്കാന്‍ കൊണ്ടുവരുന്ന സ്വര്ണത്തിെൻറ തൂക്കം രേഖകളില്‍ കൂട്ടി കാണിച്ച് അതിലുള്ള തുക എഴുതിയെടുത്തായിരുന്നു പ്രധാന തട്ടിപ്പ്. ഇടപാടുകാര്‍ നല്കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് പുതിയ പണയ ഇടപാട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പത്തോളം ശാഖകളുടെകൂടി സോണല്‍ മേധാവിയായിരുന്ന അരുണ്‍ സെബാസ്റ്റ്യന്‍ മറ്റ് ചില ശാഖകളില്‍ ചിലരെക്കൊണ്ട് സ്വര്‍ണം വെപ്പിച്ചത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.