അയോഗ്യരെ സംസ്കൃത സർവകലാശാല നിയമിച്ചുവെന്ന് സിൻഡിക്കേറ്റ് അംഗം
text_fieldsകാലടി: സംസ്കൃത സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി സിൻഡിക്കേറ്റ് അംഗം. കഴിഞ്ഞ 28ന് നടന്ന യോഗത്തിൽ നിയമനവുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ വിയോജിപ്പ് രേഖപ്പെടുത്താൻ വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട് അനുവദിച്ചിെല്ലന്ന് പ്രഫ. പി.സി. മുരളി മാധവൻ ആരോപിച്ചു.
അസി. പ്രഫസർ നിയമനം നടത്തുമ്പോൾ അതതു വിഷയത്തിൽ 55 ശതമാനമുള്ളവർക്കേ അപേക്ഷിക്കാൻ കഴിയൂ. എന്നാൽ, അപേക്ഷിച്ചവരിൽ പലർക്കും നിശ്ചിത മാർക്കില്ല. ഇൻറർവ്യൂവിന് അയോഗ്യരാണെന്ന് സ്ക്രൂട്ടിണിയുടെ സ്റ്റാറ്റ്യൂട്ടറി സമിതി കണ്ടെത്തിയവരെ ഇൻറർവ്യൂവിന് വിളിച്ച് നിയമിച്ചിരിക്കുകയാണ്. ഇദ്ദേഹം ഉൾപ്പെടെ രണ്ട് സിൻഡിക്കേറ്റ് അംഗവും വകുപ്പുമേധാവിയും ഉൾക്കൊള്ളുന്ന സമിതി ഏകകണ്ഠമായാണ് ഇൻറർവ്യൂവിന് യോഗ്യരായവരെ തെരഞ്ഞെടുത്തത്.
ലിസ്റ്റിൽപെടാത്ത പലരും ഇൻറർവ്യൂവിൽ ഇടം പിടിച്ചു. സർക്കാർ, അർധസർക്കാർ, ഔദ്യോഗിക സമിതികളിലും അംഗങ്ങൾ വിയോജിക്കുെന്നങ്കിൽ അതിെൻറ കാരണങ്ങൾ രേഖപ്പെടുത്താനുള്ള അവകാശം അംഗങ്ങൾക്ക് ഉണ്ടെന്നിരിക്കെ അനുവദിക്കാതെ വി.സി. ഏകാധിപതിയെപ്പോലെ പെരുമാറുന്നു. വെള്ളിയാഴ്ച സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും മുരളി മാധവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.