സിറോ മലബാർ സഭ ഭൂമിയിടപാട്: ഇ.ഡി അന്വേഷണം ആരംഭിച്ചു
text_fieldsകൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഇടനിലക്കാരും ഭൂമി വാങ്ങിയവരുമുൾപ്പടെ 24 പേരെ കേസിൽ പ്രതി ചേർത്താണ് അന്വേഷണം. ഇതിെൻറ ഭാഗമായി ഇടനിലക്കാർക്ക് നോട്ടീസയച്ചു.
ആധാരത്തിൽ വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭക്ക് ആറരകോടി പിഴയിട്ടിരുന്നു. ഇതേതുടർന്നാണ് ഇ.ഡി കേസ് ഏറ്റെടുത്തത്.
റവന്യൂ വകുപ്പിെൻറ നേതൃത്വത്തിലും ഭൂമി ഇടപാടിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിൽ കർദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് നേരത്തേ ഹൈകോടതി ശരിവെച്ചിരുന്നു.
തുടർന്നാണ് റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങിയത്. പാപ്പച്ചൻ ആത്തപ്പിള്ളി എന്നയാളുടെ ഹരജി പരിഗണിച്ചാണ് നേരത്തേ ഹൈകോടതി ആലഞ്ചേരിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇ.ഡി അന്വേഷണം സ്വാഗതം ചെയ്യുന്നതായി സഭ സുതാര്യ സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.