ഏകീകൃത കുർബാന നടപ്പാക്കണമെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും സിനഡ് തീരുമാനിച്ച ഏകീകൃത കുർബാന അർപ്പണരീതി നടപ്പാക്കണമെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ. ഇക്കാര്യത്തിൽ സങ്കുചിത ചിന്തകളും അഭിപ്രായ വ്യത്യാസങ്ങളും ഉപേക്ഷിച്ച് മാർപാപ്പയുടെ ആഹ്വാനം സ്വീകരിക്കണമെന്നും ഇതിനെതിരായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നുമാണ് പ്രസ്താവനയിലെ നിർദേശം.
മറ്റ് രൂപതകളിലേതുപോലെ ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ ഡിസംബർ ഏഴിന് വിഡിയോ സന്ദേശം നൽകിയിരുന്നു. ഈ ആഹ്വാനം പാലിക്കാത്ത സാഹചര്യത്തിലാണ് സിനഡിന്റെ അവസാനദിവസമായ കഴിഞ്ഞ 13ന് സിനഡിൽ പങ്കെടുത്ത 49 പിതാക്കന്മാരും ഒപ്പിട്ട സർക്കുലർ രേഖാമൂലം അതിരൂപതക്ക് നൽകിയത്.
സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതും പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയം അംഗീകരിച്ചതുമായ കുർബാനയർപ്പണ രീതിയാണ് 2021 നവംബർ 28 മുതൽ നടപ്പാക്കാൻ നിർദേശിക്കപ്പെട്ടതെന്ന് സഭ മീഡിയ കമീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേക്കര പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.