അൾത്താരയിൽ ഐക്യമില്ലാതെ സഭയിൽ ഐക്യമുണ്ടാകില്ലെന്ന് ഇടയലേഖനം
text_fieldsകൊച്ചി: എതിർപ്പുകൾക്കും വിവാദങ്ങൾക്കുമിെട സിറോ മലബാർ സഭ സിനഡ് അംഗീകരിച്ച ഏകീകൃത ആരാധനക്രമത്തിെൻറ കാര്യകാരണങ്ങൾ വിശദീകരിച്ച് സഭയുടെ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം. ഇത് ഞായറാഴ്ച കുർബാനമധ്യേ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, ഇടയലേഖനം വായിക്കില്ലെന്നു വ്യക്തമാക്കി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുൾെപ്പടെ രംഗത്തെത്തി.
ആരാധന ഏകീകരണ വിഷയത്തിൽ ആലഞ്ചേരിക്കും െമത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കുമായി ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തിലെ വരികളുമായാണ് ഇടയലേഖനം ആരംഭിക്കുന്നത്. അൾത്താരയിൽ ഐക്യമില്ലാതെ സഭയിൽ ഐക്യം സാധ്യമല്ലെന്ന ബനഡിക്ട് മാർപാപ്പയുടെ വാക്കുകളും പങ്കുവെക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണ രീതിയിൽ നവീകരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കാൻ തീരുമാനിച്ചതും ഇതിനുപിന്നിലെ ചരിത്രപശ്ചാത്തലവും വിശദമാക്കുന്നു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ച് സഭയുടെ പൊതുനന്മ ലക്ഷ്യമാക്കി തീരുമാനം നടപ്പാക്കണം. ആരാധനക്രമത്തിലെ ഐക്യമാണ് സഭയുടെ കൂട്ടായ്മയുടെ അടിസ്ഥാനം. ഏറെ കാലത്തെ പഠനത്തിനും ചർച്ചക്കും ശേഷമാണ് തീരുമാനമെടുത്തത്. പോപ്പിെൻറ നിർദേശം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വ്യത്യസ്ത തീരുമാനമെടുക്കാൻ സിനഡിനോ ഏതെങ്കിലും രൂപതാധ്യക്ഷനോ അവകാശമില്ലെന്നും ഇടയലേഖനത്തിൽ പറയുന്നു.
അതിനിടെ കർദിനാളിന് പിന്തുണയുമായി ഒരുവിഭാഗം വിശ്വാസികൾ എത്തി. ബിഷപ് ഹൗസിൽ വൈദികർ എത്തി ആൻറണി കരിയിലിനെ കണ്ട് പ്രതിഷേധമറിയിക്കുമെന്ന വാർത്ത പുറത്തുവന്നതോടെയാണ് സംഭവം. കർദിനാളിനെ പിന്തുണച്ച അവർ, പ്രതിഷേധിച്ച വൈദികർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.