സീറോ മലബാർ സഭയിലെ ഭൂമി ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന് സിനഡ്
text_fieldsകൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിൽ നടന്ന ഭൂമി ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന് സ ഭാ സിനഡിെൻറ വിലയിരുത്തൽ. ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പുറത്ത് വന്ന വ്യ ാജ രേഖയിലെ ഉള്ളടക്കം സത്യ വിരുദ്ധമാണ്. വിശദമായ അന്വേഷണത്തിലൂടെ യഥാർഥ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും മാതൃകാപരമായ നടപടികൾ കൈക്കൊള്ളണമെന്നും കെ.സി.ബി.സി പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെടുന്നു.
ഇത്തരം പ്രവർത്തനങ്ങളിലൂടെ സഭയിൽ ഭിന്നത സൃഷ്ടിക്കാനുള്ള തൽപര കക്ഷികളുടെ ശ്രമത്തെ കുറിച്ച് വിശ്വാസികൾ ജാഗ്രത പുലർത്തണം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പൊലീസ് അന്വേഷണം ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ മുന്നോട്ട് പോകണം. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭക്കുള്ളിൽ തന്നെ പരിഹരിക്കാൻ ആവശ്യമായ നടപടികളും സംവിധാനങ്ങളും പൂർത്തിയായിട്ടുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
വിവാദവുമായി ബന്ധപ്പെട്ട് അനാവശ്യ പത്രപ്രസ്താവനകൾ നടത്തുകയോ മറ്റ് വിവാദങ്ങൾ ഉണ്ടാക്കുകയോ ചെയ്യരുതെന്നും വന്നു പോയ വീഴ്ചകളിൽ നിന്ന് പാഠം പഠിക്കണമെന്നും കെ.സി.ബി.സി സർക്കുലറിലൂടെ ആഹ്വാനം ചെയ്യുന്നു. വരുന്ന ഞായറാഴ്ച സംസ്ഥാനത്തെ സീറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാസഭകളിലെ ദേവാലയങ്ങളിൽ ഈ സർക്കുലർ വായിക്കണമെന്നും കെ.സി.ബി.സി നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.