സീറോ മലബാർ സഭ ഭൂമി ഇടപാട്: കേസെടുത്ത് അേന്വഷിക്കണമെന്ന ഉത്തരവ് റദ്ദാക്കി
text_fieldsകൊച്ചി: സീറോ മലബാർസഭ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം ആരോപണ വിധേയർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അേന്വഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ആർച് ബിഷപ്പിന് പുറമെ അതിരൂപത ഫിനാൻസ് ഒാഫിസർ ഫാ. ജോഷി പുതുവ, പ്രൊ വികാരി ജനറൽ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചേർത്ത് നിഷ്പക്ഷവും കുറ്റമറ്റതുമായ അന്വേഷണം നടത്താനുള്ള വിധിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഭൂമി ഇടപാടിലെ തട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസും മാർട്ടിൻ പയ്യപ്പിള്ളിയും സമര്‍പ്പിച്ച ഹരജികളിലായിരുന്നു സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. പൊലീസ് നടപടിയെടുക്കാൻ വിസമ്മതിച്ചപ്പോൾ ക്രിമിനൽ നടപടി ക്രമങ്ങളനുസരിച്ചുള്ള ബദൽ പരിഹാര മാർഗങ്ങൾ തേടാതെ നേരെ കോടതിയിലേക്ക് ഹരജിയുമായി എത്തിയ നടപടി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. കർദിനാൾ ഉൾപ്പെടെ നാലുപേരും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്.
ഭൂമിയിടപാടിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരി 15ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചാണ് ഷൈൻ വർഗീസ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച് മാർച്ച് ആറിനാണ് കേസെടുക്കാൻ നിർദേശിച്ചത്. കേസെടുത്തില്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടപ്രകാരം ബദൽ മാർഗങ്ങളുണ്ടെന്നിരിക്കെ ഷൈൻ വർഗീസ് തിരക്കിട്ട് ഹൈകോടതിയെ സമീപിക്കുകയാണ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കണമായിരുന്നു. ബദൽ പരിഹാര മാർഗം തേടണമെന്ന ആദ്യ കടമ്പതന്നെ ഹരജിക്കാരൻ കടന്നില്ല. ഇതു കണക്കിലെടുക്കാതെ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിയിൽ നിയമപരമായ അപാകതയുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.