ഭൂമി ഇടപാട്: കർദിനാളിനെതിരെ പരസ്യ പോർവിളിയുമായി വൈദികസമിതി
text_fieldsകൊച്ചി: സീറോ മലബാർ സഭ ഭൂമിവിവാദത്തിൽ കർദിനാളിനെതിരെ പരസ്യ പോർവിളിയുമായി വൈദികസമിതി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കമുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്ത് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ വൈദികർ യോഗം ചേർന്ന് പ്രമേയം പാസാക്കി. വിഷയം മാർപാപ്പയെയും സിനഡിനെയും ധരിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈദികർ ജാഥയായി രൂപത ആസ്ഥാനത്ത് എത്തി. കർദിനാൾ അതിരൂപത കാര്യാലയമായ കാക്കനാട് സെൻറ് തോമസ് മൗണ്ടിലായിരുന്നതിനാൽ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന് പ്രമേയം കൈമാറി. പ്രമേയം മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിന്നീട് മാർ ജോർജ് ആലഞ്ചേരിക്ക് നൽകുകയും വൈദിക കൂട്ടായ്മയുടെ െപാതുവികാരം അദ്ദേഹത്തെ അറിയിക്കുകയും െചയ്തു. വരും ദിവസങ്ങളിൽ മാർപാപ്പക്കും സിനഡിനും പ്രമേയം കൈമാറും.
വെള്ളിയാഴ്ച രാവിലെ എറണാകുളം-^അങ്കമാലി അതിരൂപതയിലെ വൈദികസമിതിയുടെ നേതൃത്വത്തിൽ എറണാകുളം സെൻറ് മേരീസ് ബസലിക്കയുടെ പാരിഷ് ഹാളിലാണ് 200ഓളം വൈദികർ യോഗം ചേർന്നത്. കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ മാർ ജോർജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന് യോഗം െഎകകണ്ഠ്യേന ആവശ്യപ്പെട്ടു. ഇക്കാര്യം മാർപാപ്പയെയും മാർ ജോർജ് ആലഞ്ചേരി, സീറോ മലബാർ സഭ സ്ഥിരം സിനഡിലെ മെത്രാന്മാർ എന്നിവരെയും അറിയിക്കാനും തീരുമാനിച്ചു. ഈ ആവശ്യം ഉന്നയിച്ച് യോഗം പ്രമേയം പാസാക്കിയശേഷമാണ് ഉച്ചയോടെ വൈദികർ ജാഥയായി സമീപത്തുതന്നെയുള്ള അതിരൂപത ആസ്ഥാനത്തെത്തിയത്.
വൈദിക സമിതി മുമ്പ് കർദിനാളിെൻറ വീഴ്ച സ്ഥിരീകരിക്കുകയും അന്വേഷണം പൂർത്തിയാകുംവരെ മാറിനിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുെന്നന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് ഏതാനും വൈദികരുടെ മാത്രം പ്രശ്നമല്ല. എറണാകുളം-അങ്കമാലി അതിരൂപത ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. സഭാസംവിധാനങ്ങളും ചട്ടക്കൂടുകളും നിഷ്കർഷിക്കുന്ന നിയമങ്ങൾ അട്ടിമറിച്ചുള്ള രഹസ്യ ഇടപാടിൽ അതിരൂപതക്ക് 50 കോടിയാണ് നഷ്ടപ്പെട്ടത്. രണ്ടാമത്തെ ഇടപാടും നടന്നിരുന്നെങ്കിൽ 100 കോടിയുടെ നഷ്ടം വരുമായിരുന്നു.
ഇന്ത്യയിൽതന്നെ ഏറ്റവും സാമ്പത്തിക ഭദ്രതയുണ്ടായിരുന്നതും മൂന്നുവർഷം മുമ്പുവരെ ബാങ്ക് വായ്പകൾ ഇല്ലാതിരുന്നതുമായ അതിരൂപത ഇപ്പോൾ 86 ലക്ഷം രൂപ പ്രതിമാസ തിരിച്ചടവ് നടത്തേണ്ട പരിതാപകരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്. ഇടപാടുകളിൽ സിവിൽ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്ന് ഹൈകോടതി കണ്ടെത്തിയിരിക്കുകയാണ്. യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന് വൈദികസമിതിയിലോ ഇതര സഭാ വേദികളിലോ വെളിെപ്പടുത്താൻ കർദിനാളിനോടും ബന്ധപ്പെട്ട മറ്റ് കക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. ഇത് കർദിനാൾ തള്ളിയതാണ് വിവാദത്തെ ഹൈകോടതിയിെലത്തിച്ചത്. ഇക്കാര്യത്തില്‍ സിനഡ് സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും സിനഡിലുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്നും വൈദികര്‍ പറഞ്ഞു. രൂപതയിൽ 458 വൈദികരുള്ളതിൽ 448 പേരും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് കർദിനാൾ മാറിനിൽക്കണമെന്ന ആവശ്യമെന്നും വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമി ഇടപാടിനെ ആരാധനാക്രമവുമായി ബന്ധപ്പെടുത്താൻ ഗൂഢശ്രമമെന്ന് വൈദിക കൂട്ടായ്മ
ഭൂമിവിവാദവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിലുണ്ടാകുന്ന എതിർശബ്ദങ്ങളെ ആരാധനക്രമവുമായി കൂട്ടിക്കെട്ടാൻ ഗൂഢശ്രമമെന്ന് വൈദികസമിതിയുടെ നേതൃത്വത്തിലുള്ള വൈദിക കൂട്ടായ്മ. ഹൈകോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്ന് തങ്ങൾക്കറിയില്ല. ആരാധന ക്രമവുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇത്. അങ്ങനെ വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. തങ്ങൾ മാർ ജോർജ് ആലഞ്ചേരിക്കെതിരല്ല. ഭൂമി വിൽപന എന്തുകൊണ്ടാണ് രഹസ്യമാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
വിഷയങ്ങൾ എല്ലാം വത്തിക്കാനിൽ അറിയാം. മാർപാപ്പക്കും അറിയാം. നടപടിയെടുക്കേണ്ടത്് സിനഡാണ്. സിനഡിലെ ബിഷപ്പുമാർ മാർ ജോർജ് ആലഞ്ചേരിയെ വേണ്ടവിധം ഉപദേശിക്കണം. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. കർദിനാളിന് പ്രത്യേക ആനുകൂല്യം ഇല്ല. കർദിനാളിൽ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയാൽ തങ്ങൾ പിന്തുണക്കും. പക്ഷേ അദ്ദേഹം തങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല. അതിരൂപതയിലെ വൈദിക സമിതി, ആലോചന സമിതി, സാമ്പത്തിക കാര്യസമിതി തുടങ്ങിയ ഒരു വേദിയിലും ചർച്ച ചെയ്യാതെയായിരുന്നു ഭൂമി ഇടപാട്.
പട്ടിയും പശുവും ചത്താൽ ചോദിക്കാറുള്ള നാട്ടിൽ 25 വർഷം നാടും വീടും ഉപേക്ഷിച്ച് സഭയെ ശുശ്രൂഷിച്ച മലയാറ്റൂർ റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കുത്തേറ്റ് മരിച്ചപ്പോൾ സഭാനേതൃത്വം സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണ്. സംഭവത്തെ അപലപിക്കാൻ പോലും തയാറായില്ല എന്നുമാത്രമല്ല മറ്റുപലരും പറയുന്നതുകേട്ട് അദ്ദേഹത്തെ മരണശേഷവും കുറ്റവാളിയായി കാണുകയായിരുന്നു. ഫാ. സേവ്യർ തേലക്കാടിെൻറ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുമ്പ് അദ്ദേഹത്തിെൻറ കാർ തല്ലിത്തകർത്തിരുന്നു. ജീവന് ഭീഷണിയുള്ളതായി അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ഇൗ വിഷയത്തിൽ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.