സീറോ മലബാർ സഭ ഭൂമിയിടപാട്: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം നാലുപേർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പരാതിക്കാരൻ ചേർത്തല സ്വദേശി ഷൈൻ വർഗീസിെൻറ മൊഴി എറണാകുളം സെൻട്രൽ പൊലീസ് രേഖപ്പെടുത്തി.
ഹൈകോടതിയിൽ നിലവിെല അപ്പീലിൽ തീരുമാനമാകുന്നതനുസരിച്ച് പ്രതിചേർക്കപ്പെട്ട കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, വസ്തു വിൽപനയിലെ ഇടനിലക്കാരൻ കാക്കനാട് സ്വദേശി സാജു വർഗീസ് എന്നിവരെ ചോദ്യം ചെയ്യും. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 120-ബി (ഗൂഢാലോചന), 406 (വിശ്വാസവഞ്ചന), 415 (ചതി) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിരൂപതയുടെ ഉടമസ്ഥതയിൽ അഞ്ചിടത്തെ 301.76 സെൻറ് സ്ഥലം 27.15 കോടിക്ക് വിൽപന നടത്തണമെന്ന തീരുമാനത്തിന് വിരുദ്ധമായി ഒന്നുമുതൽ നാലുവരെ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി വില കുറച്ച് വിറ്റതായാണ് പ്രഥമവിവര റിപ്പോർട്ടിലെ ആരോപണം. 2016 ജൂലൈ ആറിനും 2017 സെപ്റ്റംബർ അഞ്ചിനും ഇടക്ക് സ്ഥലം 36 േപ്ലാട്ടായി തിരിച്ച് 13.51 കോടിക്കാണ് വിറ്റതെന്നും ഇതിലൂടെ പ്രതികൾ അതിരൂപതയെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്െതന്നുമാണ് ആരോപണം. സെൻട്രൽ സി.െഎ എ. അനന്തലാലിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.