ഭൂമിയിടപാട്: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്
text_fieldsകൊച്ചി: ഭൂമിയിടപാടിൽ സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. മാർ ആലഞ്ചേരിയ െ കൂടാതെ മുമ്പ് സാമ്പത്തിക ചുമതല വഹിച്ച ഫാ. ജോഷി പുതുവക്കെതിരെയും കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേ റ്റ് കോടതി കേസെടുത്തിട്ടുണ്ട്.
അലക്സിയൻ ബ്രദേഴ്സ് സഭക്ക് കൈമാറിയ ഭൂമി മറിച്ചുവിറ്റത് വഴി 50,28,000 രൂപയുടെ നഷ് ടമുണ്ടായെന്ന പരാതിയിലാണ് കോടതി നടപടി. പരാതിയിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോടതി നിരീക്ഷിച്ചു. വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഡിസംബർ മൂന്നാം തീയതി രണ്ടു പേരോടും നേരിട്ടു ഹാജരാകൻ കോടതി നിർദേശിച്ചിട്ടുണ്ട്.
2016ലാണ് തൃക്കാക്കര കരുണാലയത്തോട് ചേർന്ന് കിടക്കുന്ന 1.5 ഏക്കർ ഭൂമിയാണ് അലക്സിയൻ ബ്രദേഴ്സ് എന്ന ജീവകാരുണ്യ സംഘടന സീറോ മലബാർ സഭക്ക് ചാരിറ്റി പ്രവർത്തനങ്ങൾക്കായി കൈമാറിയത്. കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പോകുന്നതിന് മുമ്പാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാവൂ എന്ന ഉറപ്പിൽ അലക്സിയൻ ബ്രദേഴ്സ് ഭൂമി ഇഷ്ടദാനം നൽകിയത്.
ഈ ഭൂമി 16 ആധാരങ്ങളിലായാണ് സഭ മറിച്ചു വിറ്റത്. ഇതിൽ മൂന്നു പേർക്ക് 30 സെന്‍റ് ഭൂമി മറിച്ച് നൽകിയത് വഴി ലഭിച്ച 50,27,340 രൂപ സഭയുടെ അക്കൗണ്ടിലേക്ക് വന്നില്ല. എന്നാൽ, ആധാരത്തിൽ 1,12,27,340 രൂപയാണ് കാണിച്ചിട്ടുള്ളത്. കേസിൽ അന്വേഷണ കമീഷൻ അധ്യക്ഷൻ ബെന്നി മാരാപറമ്പിലിനെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു.
ആലഞ്ചേരി രാജിവെക്കണം -സഭ സുതാര്യ സമിതി
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചുമതലകളിൽനിന്ന് രാജിവെക്കണമെന്നും ഇനിയും സഭയെ മാനം കെടുത്തരുതെന്നും സഭ സുതാര്യ സമിതി (എ.എം.ടി). എറണാകുളം അതിരൂപത ഭൂമി വിൽപനയിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് കോടതികളിൽ 14 കേസ് നിലവിലുണ്ട്. ചൊവ്വാഴ്ചയുണ്ടായ കാക്കനാട് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിവിധി ഉൾപ്പെടെ നാല് കേസിൽ എഫ്.ഐ.ആർ വന്നുകഴിഞ്ഞുവെന്നും ഇവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.