പെൺകുട്ടി വേദിയിലെത്തിയതിനെ ചോദ്യം ചെയ്ത നടപടി; എം.ടി അബ്ദുല്ല മുസ്‍ലിയാരെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചെറുക്കുമെന്ന് എസ്.വൈ.എസ്
text_fieldsമദ്രസാ പരിപാടിക്കിടെ പെൺകുട്ടി സമ്മാനം വാങ്ങാൻ വേദിയിലെത്തിയതിനെ പണ്ഡിതൻ ചോദ്യം ചെയ്ത വിഷയം വൻ വിവാദമായിരിക്കുകയാണ്. മുതിർന്ന പെൺകുട്ടി വേദിയിൽ സമ്മാനം വാങ്ങി മടങ്ങിയതിന് ശേഷം 'ഇത്തരം സംഭവങ്ങളിൽ സമസ്തയുടെ നിലപാട് എന്താണെന്ന് നിങ്ങൾക്ക് അറിയില്ലേ' എന്നായിരുന്നു സംഘാടകരോട് സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാരുടെ ചോദ്യം. ഇതാണ് വൻ വിവാദമായത്. ബാലാവകാശ കമ്മീഷൻ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് എം.ടി അബ്ദുല്ല മുസ്‍ലിയാരെ പ്രതിരോധിച്ച് സുന്നി യുവജന സംഘം രംഗത്തെത്തി.
സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാർക്കെതിരെ കേസെടുക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് സുന്നി യുവജന സംഘം അറിയിച്ചു.
ഇസ്ലാമിലെ ഹിജാബ് നിയമം ഉപദേശിക്കുകയാണ് സമസ്ത നേതാവ് ചെയ്‌തെതെന്നും എസ്.വൈ.എസ് പ്രസ്താവനയിൽ അറിയിച്ചു. സമസ്ത നേതാവിനെ ഒറ്റപ്പെടുത്താനുള്ള ഗൂഢനീക്കങ്ങൾ എന്തുവിലകൊടുത്തും ചെറുക്കുമെന്നും എസ്.വൈ.എസ് പറയുന്നു.
മുതിർന്ന പെൺകുട്ടികളെ പരപുരഷൻമാർക്കിടയിൽ പ്രദർശിപ്പിക്കരുത് എന്ന് ഉത്തരവാദപ്പെട്ട മുസ്‍ലിം പണ്ഡിതൻ മദ്രസാ അധ്യാപകരോട് ഉപദേശിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഇസ്‍ലാമിക നിയമങ്ങളെ പരിഹസിക്കാനും ചിലർ ശ്രമിക്കുന്നതെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.