മുസ്ലിം വിരോധം ചർദ്ദിക്കുന്ന വിജയരാഘവനെ സി.പി.എം കൂട്ടിലടക്കണം -എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി
text_fieldsകോഴിക്കോട്: മുസ്ലിം വിരോധം ചർദ്ദിക്കുന്ന സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ സി.പി.എം കൂട്ടിലടക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. വിജയരാഘവന്‍റെ സമീപകാല പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് എസ്.വൈ.എസ് നേതാവിന്‍റെ പ്രതികരണം.
മുസ്തഫ മുണ്ടുപാറയുടെ ഫേസ്‌ബുക് പോസ്റ്റ്:
സി.പി.എം സംസ്ഥാന സെക്രട്ടരി എ.വിജയരാഘവന്‍റെ ഓരോ ഇടപെടലുകളും സംഘികളെ തോൽപിക്കും വിധത്തിലാണ്.വാ തുറന്നാൽ മുസ്ലിം വിരോധം മാത്രം ചർദ്ദിക്കുന്ന ഇദ്ദേഹം ശുദ്ധവർഗ്ഗീയവാദിയാണെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞു. ഇദ്ദേഹത്തെ കൂട്ടിലടക്കാൻ വൈകുന്ന ഓരോ നിമിഷങ്ങളും മതേതര കേരളത്തിന്‍റെ തകർച്ചക്ക് വഴിയൊരുക്കും.സാമുദായിക സംഘർഷമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
സംവരണാവകാശം ചോദിക്കുന്നത് വർഗ്ഗീയതയായി കാണുന്ന ഇദ്ദേഹത്തിന് സംഘിപാളയമാണ് കൂടുതൽ ഭൂഷണം.
മുസ്തഫ മുണ്ടുപാറ
2021 ഫെബ്രു.1
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.