ഐക്യസന്ദേശം; ആലഞ്ചേരിയെ സുന്നി നേതാക്കൾ സന്ദർശിച്ചു
text_fieldsകൊച്ചി: കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വൈരം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ഐക്യസന്ദേശം കൈമാറി മുസ്ലിം, ക്രൈസ്തവ നേതാക്കൾ കൂടിക്കാഴ്ച നടത്തി.
എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, വൈസ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദുകുഞ്ഞി സഖാഫി, സെക്രട്ടറി ജബ്ബാർ സഖാഫി, ഐ.പി.എഫ് പ്രതിനിധി അഡ്വ. സി.എ. മജീദ് എന്നിവരാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ സന്ദർശിച്ച് ചർച്ച നടത്തിയത്.
ഇരുസമുദായവുമായും ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. മുൻകാലങ്ങളിൽ നിലനിന്ന സമുദായ സൗഹൃദത്തിന് പരിക്കേൽപിക്കുന്ന പ്രചാരവേലകൾക്കെതിരെ ഇരു സമുദായത്തിലെയും വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടതിെൻറ അനിവാര്യത നേതാക്കൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.