രാഷ്ട്രീയ നേതാക്കൾ എന്തടിസ്ഥാനത്തിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കുന്നത്? -സമസ്ത
text_fieldsകോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത പത്രത്തിൽ ലേഖനം. കൈയേറ്റമുണ്ടായ വഖ്ഫ് ഭൂമി തിരിച്ചുകിട്ടാനുള്ള നിയമപോരാട്ടം നടത്തേണ്ടതിന്റെ പ്രഥമ ഉത്തരവാദിത്വമുള്ളവരാണ് വഖഫ് ബോർഡെന്നും, അഡ്ജസ്റ്റ്മെന്‍റിന്‍റെ പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്തെന്നും ലേഖനത്തിൽ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലേഖനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
താൽപര്യങ്ങളുടെയും അഡ്ജസ്റ്റ്മെന്റിന്‍റെയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖ്ഫ് സ്വത്ത്. വിഷയത്തിൽ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാർ വിഷയത്തിൽ ഇടപെട ണം. സർക്കാരിന് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുകയും വേണം. എന്നാൽ അത് വഖ്ഫ് ഭൂമിയേറ്റെടുത്തുകൊണ്ടാകരുത്. ശാശ്വത പരിഹാരം കാണുമ്പോൾ നിരപരാധികളെ ഭവനരഹി തരാക്കി ഇറക്കിവിടുകയും ചെയ്യരുത്. കുടികിടപ്പുകാർക്ക് മാനുഷിക പരിഗണന നൽകണം.
കേരളത്തിൽ നിരവധി പ്രദേശങ്ങളിൽ പള്ളികൾ ഉൾപ്പെടെ വഖ്‌ഫ് സ്ഥാപനങ്ങളും ഭൂമിയും വാഖിഫിന്‍റെ തീരുമാനത്തിന് വിരുദ്ധമായി കൈയേറിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ പത്തോളം സുന്നി പള്ളികൾ മുജാഹി ദ്വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ശാദുലിപ്പള്ളി, പട്ടാളപ്പള്ളി, മുഹ്‌യിദ്ദീൻ പള്ളി എന്നിവ അവയിൽ ചിലതാണ്. സുന്നി വിശ്വാസാചാരങ്ങൾ നടന്നിരുന്ന മുഹ്‌യിദ്ദീൻ പള്ളിയിൽ റാത്തീബ് ഖാനവരെയുണ്ടായിരുന്നു. കൈയേറ്റക്കാരിൽ നിന്ന് ഈ പള്ളികളെ സംരക്ഷിക്കേണ്ട വഖ്ഫ് ബോർഡ് ഉൾപ്പെടെയുള്ളവർ ഉത്തരവാദിത്വം മറക്കുകയാണ്.
മുനമ്പം വിഷയം മുൻനിർത്തി ഒരു ഭാഗത്ത് വർഗീയ പ്രചാരണത്തിനും മുതലെടുപ്പിനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് കരുതി വഖ്ഫ് ഭൂമി ആർക്കെങ്കിലും സമാധാന സംസ്ഥാപനത്തിന് ബലി നൽകാനാവില്ല. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കന്മാർ എന്തിന്റെ അടി സ്ഥാനത്തിലാണ് മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കുന്നത്. കോടതി നിർദേശങ്ങളും കമ്മിഷൻ റിപ്പോർട്ടുകളുമുണ്ടായിരിക്കെ വഖ്ഫ് ഭൂമിയല്ലെന്ന് വരുത്താനുള്ള രാഷ്ട്രീയപാർട്ടികളുടെയും വിഷയത്തിൽ നിരുത്തരവാദ സമീപനം സ്വീകരിച്ചവരുടെയും ശ്രമങ്ങളെ അംഗീകരിക്കാനാവില്ല.
മുനമ്പത്തിന് സമാനമായി അന്യാധീനപ്പെട്ട നിരവധി വഖ്ഫ് സ്വത്തുക്കൾ സംസ്ഥാനത്തുണ്ട്. വഖ്ഫ് ഭൂമിയിൽ അഡ്ജസ്റ്റ്മെന്റുകൾ നടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയപാർട്ടികളും സർക്കാരും ഇത്തരം സ്വത്തുക്കൾ ഭാവിയിൽ അപഹരിക്കാനുള്ള വഴിയൊരുക്കുകയാണ്. ഉത്തര വാദപ്പെട്ടവരുടെ വീഴ്ചയ്ക്ക് വഖഫ് സ്വത്ത് പിടിച്ചെടുക്കുന്നത് അനുവദിക്കാനാവില്ല -സമസ്ത പത്രം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.