സുഹൈലിെൻറ റാങ്ക് കോവിഡ് കാല പഠന പാഠം
text_fieldsകാസർകോട്: 'ക്ലാസിലിരുന്ന് പഠിക്കുന്നതിനേക്കാൾ ഉപകാരപ്രദമായിരുന്നു ഒാൺലൈൻ ക്ലാസ്. ആ രീതി നന്നായി ഉപയോഗപ്പെടുത്തിയതുകൊണ്ടായിരിക്കാം എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ (ജെ.ഇ.ഇ) സംസ്ഥാനത്തെ ഉയർന്ന റാങ്ക് ലഭിച്ചത്' -സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ഇബ്രാഹിം സുഹൈൽ ഹാരിസ് ഒാൺലൈൻ പഠനത്തിന് ഫുൾ എ പ്ലസ് നൽകുന്നത് അനുഭവത്തിെൻറ അടിസ്ഥാനത്തിൽ.
ജെ.ഇ.ഇയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 210 ാം റാങ്കും നേടിയ സുഹൈൽ കീം പരീക്ഷയിൽ ആറാം റാങ്ക് നേടിയിരുന്നു. കാസർകോട് ബെണ്ടിച്ചാൽ സ്വദേശിയും ജ്വല്ലറി ഉടമയുമായ എം.എ. ഹാരിസിെൻറ മകനാണ്. െഎ.െഎ.ടിയിൽ കമ്പ്യൂട്ടർ സയൻസിന് ചേരാനാണ് സുഹൈലിന് താൽപര്യം. അത് മുംബൈ െഎ.െഎ.ടി അല്ലെങ്കിൽ ചെന്നൈ െഎ.െഎ.ടിയിൽ ആകണമെന്നുണ്ട്.
പാലയിലെ 'ബ്രില്യൻസി'ൽ കോച്ചിങ്ങിനു ചേർന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. കോച്ചിങ് കഴിഞ്ഞതോടെ കോവിഡ് കാലമായി. തയാ റെടുപ്പിനു തടസ്സം നേരിേട്ടക്കുമോയെന്ന പേടി ആദ്യഘട്ടത്തിലുണ്ടായിരുന്നു. ക്ലാസുകളെല്ലാം കഴിഞ്ഞെങ്കിലും സംശയങ്ങളും ചർച്ചകളും ബാക്കിയായിരുന്നു. എന്നാൽ, ഒാൺലൈൻ പഠനരീതി എല്ലാ ഭയങ്ങളെയും മാറ്റി. കൂടുതൽ ശ്രദ്ധിക്കാനും സംശയങ്ങൾ തീർക്കാനും ഒാൺലൈൻ പഠനംകൊണ്ട് സാധിച്ചു. ഇരുന്ന് പഠിക്കുന്നതിനേക്കാൾ മെച്ചമായിരുന്നു ഒാൺലൈൻ പഠനം എന്നുതോന്നി.
തനിക്ക് അങ്ങനെയാണെങ്കിലും ചിലർക്ക് അങ്ങനെയാകണമെന്നില്ല -സുഹൈൽ പറഞ്ഞു. മാതാപിതാക്കൾ തെൻറ ഇഷ്ടത്തിനാപ്പം നിന്നു. എല്ലാ പിന്തുണയും തന്നു. പിതാവ് എം.എ. ഹാരിസും മാതാവ് ഷമീറ ഹാരിസും മകെൻറ റാങ്കിൽ ഏറെ സന്തോഷവാന്മാരാണ്.
മുഹമ്മദ് ഷാവേസ്, ഫാത്തിമ സൽവ, അബ്ദുല്ല ഷുഹൈബ് എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.