പാലാരിവട്ടം പാലം: സൂരജടക്കം മൂന്ന് പ്രതികളുടെ ജാമ്യാേപക്ഷ തള്ളി
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കം മൂന്ന് പ്രതികളുട െ ജാമ്യഹരജി ഹൈകോടതി തള്ളി. നാലാം പ്രതി സൂരജിന് പുറമെ ഒന്നാം പ്രതി ആർ.ഡി.എസ് പ്രോജക്ട്സ് എം. ഡി സുമിത് ഗോയൽ, രണ്ടാം പ്രതി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ അഡീ. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരുടെ ജാമ്യ ഹരജിയാണ് ജസ്റ്റിസ് സുനിൽ തോമസ് തള്ളിയത്. മൂന്നാം പ്രതി കിറ്റ്കോ മുൻ ജോ. ജനറൽ മാനേജർ ബെന്നി പോളിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പ്രതികൾക്കെതിരായ ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. സാമ്പത്തിക നേട്ടത്തിന് വേണ്ടി നിർമാണ ഗുണനിലവാരത്തിൽ അപകടകരമായ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ രേഖകളിൽനിന്ന് വ്യക്തമാണ്. ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തണം-സിംഗിൾ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം സുപ്രധാന ഘട്ടത്തിലാണെന്നും പ്രതികളെ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി മൂന്ന് പേരുടെയും ജാമ്യഹരജി തള്ളിയത്. ലഭിച്ച മൂന്ന് ടെൻഡറുകളും സാങ്കേതികമായി വിലയിരുത്തി അർഹത പരിശോധിക്കാതെ അനുമതി നൽകിയെന്നതല്ലാതെ മറ്റ് ഗൗരവതരമായ ആരോപണങ്ങളില്ലെന്ന് വിലയിരുത്തിയാണ് മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചത്.
പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തി പൊതുഖജനാവിന് നഷ്ടമുണ്ടാക്കുകയും കരാറുകാരന് അനർഹമായ ലാഭമുണ്ടാക്കുകയും ചെയ്തു, പദ്ധതിയുടെ സ്വഭാവം കരാറുകാരുടെ താൽപര്യത്തിനനുസരിച്ച് മാറ്റി. അപാകതകളുള്ള ടെൻഡറായിട്ടും ആർ.ഡി.എസിന് കരാർ നൽകി. ഇവർക്ക് തന്നെ കരാർ ഉറപ്പിച്ചു നൽകാനായി ടെൻഡർ രജിസ്റ്ററിലും രേഖകളിലും കൃത്രിമം നടത്തി കുറഞ്ഞ ടെൻഡർ തുകയാക്കി മാറ്റി. വ്യവസ്ഥയില്ലാതിരുന്നിട്ടും കരാർ കമ്പനിക്ക് മൊബിലൈസേഷൻ ഫണ്ടായി എട്ട് കോടി മുൻകൂർ അനുവദിച്ചു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2019 ആഗസ്റ്റ് 30ന് അറസ്റ്റിലായത് മുതൽ കസ്റ്റഡിയിലാണെന്നും ഇനിയും തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
പ്രധാന ആരോപണം നേരിടുന്ന ഒന്നാം പ്രതിയാണ് മൊബിലൈസേഷൻ അഡ്വാൻസ് ലഭിച്ചതിെൻറ ഗുണഭോക്താവെന്നും ഏറെ സ്വാധീനവും രാജ്യത്താകെ ആഴത്തിൽ ബന്ധങ്ങളുള്ളയാളാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും സർക്കാർ സ്ഥാപനങ്ങളിലെയും മറ്റ് ഏജൻസികളിലെയും ഉദ്യോഗസ്ഥരടക്കം ഒട്ടേറെ പേരെ ചോദ്യം െചയ്യാനിരിക്കെ ഒന്നാം പ്രതിക്ക് ജാമ്യം നൽകിയാൽ ഇവർ സ്വാധീനിക്കപ്പെടാനും േകസ് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ടെന്ന വാദവും കോടതി കണക്കിലെടുത്തു. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന നാലാം പ്രതി സൂരജിനെതിരെ ഒന്നാം പ്രതിക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്ന വിധം പ്രവർത്തിച്ചെന്ന ഗൗരവ ആരോപണമാണുള്ളത്.
മൊബിലൈസേഷൻ അഡ്വാൻസിന് ഹരജിക്കാരൻ ചുമത്തിയ പലിശ നിലവിലെ സർക്കാർ നിരക്കുകളേക്കാൾ കുറവായിരുന്നുവെന്നത് ഗൗരവതരമാണ്. പിന്നീടും ഒട്ടേറെ തവണ ഒന്നാം പ്രതിയെ സഹായിച്ചതായും രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഏറെക്കാലം ഭരണത്തിെൻറ ഉന്നതങ്ങളിലുണ്ടായിരുന്നതിനാൽ സ്വാധീനശക്തിയുള്ള വ്യക്തിയാണെന്നും ഇദ്ദേഹത്തിെൻറ കീഴുദ്യോഗസ്ഥരായിരുന്ന ഇപ്പോൾ സർവിസിലുള്ള ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്താനാവുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളിയില്ല. കള്ളപ്പണം ഉപയോഗിച്ച് സൂരജ് ഭൂമി വാങ്ങിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഒരു കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. മറ്റ് 16 പരാതികളിലും അന്വേഷണം നടക്കുകയാണ്. ഇക്കാരണങ്ങളാൽ അന്വേഷണത്തിെൻറ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് തുടരന്വേഷണത്തിന് ഗുണകരമാവില്ലെന്ന് കോടതി വിലയിരുത്തി.
രണ്ടാം പ്രതി ടെൻഡർ നടപടിക്രമങ്ങളിൽ തുടക്കം മുതൽ പങ്കാളിയായിരുന്നു. കരാറുകാർക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥയില്ലെന്ന് അറിയാമായിരുന്നിട്ടും അതിനായി ശിപാർശ ചെയ്തു. ടെൻഡർ തുറന്ന സമയത്ത് കൃത്രിമം കാട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആർ.ഡി.എസ് കമ്പനി അപാകതയുള്ള ടെൻഡറാണ് നൽകിയതെന്നത് മൂന്നാം പ്രതി മറച്ചുവെച്ചതാണോ ചട്ടലംഘനം നടത്തിയതാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്. മൂന്നാം പ്രതിയുമായി ബന്ധപ്പെട്ട കേസിെൻറ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും കോടതി വിലയിരുത്തി. തുടർന്നാണ് തടവിൽ കഴിഞ്ഞ കാലവും അന്വേഷണ പുരോഗതിയും വിലയിരുത്തി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.