ടി.പി വധം: ഗൂഢാലോചന സംബന്ധിച്ച് പുതിയ എഫ്.െഎ.ആർ എന്തിനെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗൂഢാലോചന ഉൾപ്പെടെ അന്വേഷിച്ച് പ്രതികളെ വെറുതെവിട്ട ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വീണ്ടും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതെന്തിനെന്ന് ഹൈകോടതി. നേരേത്ത ഒരുതവണ അന്വേഷിച്ച കേസിൽ കോടതി വിധിയുണ്ടായിരിക്കെ ഇനി സി.ബി.ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്നും കോടതി വാക്കാൽ ആരാഞ്ഞു. അതേസമയം, തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകുന്നതിൽ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിെൻറ ഗൂഢാലോചന അന്വേഷിക്കാൻ എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ. രമ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് സംശയമുന്നയിച്ചത്. ടി.പിയെ കൊലപ്പെടുത്തിയ സംഭവത്തിെൻറ ഗൂഢാലോചന അന്വേഷിക്കാൻ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസാണിതെന്നും തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തിട്ടുള്ളതാണെന്നും വ്യാഴാഴ്ച കേസ് പരിഗണിക്കെവ സർക്കാർ കോടതിയെ ബോധിപ്പിച്ചു. ആദ്യ കേസിലും ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളെ കോടതി വെറുെത വിട്ടതാണ്. അതിനാൽ, ഇനിയൊരു എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ വീണ്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത് സംശയാസ്പദമാണ്. ആവശ്യമെങ്കിൽ ഗൂഢാലോചനയെക്കുറിച്ച് തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഒരേ വിഷയത്തിൽ രണ്ട് എഫ്.ഐ.ആർ പാടില്ലെന്ന് കൂത്തുപറമ്പിലെ ടി.ടി. ആൻറണി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകനും ചൂണ്ടിക്കാട്ടി. ഗൂഢാലോചനക്കേസിൽ പ്രതികളെ കോടതി വെറുെത വിട്ടശേഷം അതേമാസം തന്നെ ഗൂഢാലോചന സംബന്ധിച്ച പുതിയ പരാതി കേസ് രജിസ്റ്റർ ചെയ്യാനായി പൊലീസിന് കൈമാറി. സമാന ആരോപണങ്ങളിന്മേൽ തന്നെയാണ് വീണ്ടും കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് കേസ് അന്വേഷണം സി.ബി.െഎക്ക് വിട്ട് അന്നത്തെ യു.ഡി.എഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹരജി ഹൈേകാടതി ജനുവരി 16ന് പരിഗണിക്കാനായി മാറ്റി. പ്രതികളെ വെറുെത വിട്ടതിന് പിന്നാലെ എടച്ചേരി പൊലീസ് ഗൂഢാലോചന ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തതിനെതിരെ കെ.കെ. കൃഷ്ണൻ ഉൾപ്പെടെ പ്രതികൾ നൽകിയ ഹരജിയിലാണ് തുടർ നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. ഇൗ കേസും 16ന് രമയുടെ കേസിനൊപ്പം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.