ടി.പി വധം: ഇനി അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsെകാച്ചി: ടി.പി. ചന്ദ്രശേഖരൻ വധത്തിലെ ഗൂഢാലോചനയെപ്പറ്റി പുതിയൊരു അന്വേഷണത്തിെൻറ ആവശ്യമില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കോടതി വിധി പറഞ്ഞ കേസിൽ ആവർത്തിച്ചുള്ള അന്വേഷണം അനാവശ്യമാണ്. സംഭവത്തിെൻറ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണം നടത്തി. കോടതി വിധിയും വന്നു. മൂന്നാമത്തെ കേസ് എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ഏറ്റെടുക്കാൻ തയാറല്ലെന്ന് സി.ബി.െഎ വ്യക്തമാക്കിയ സാഹചര്യത്തിൽ 2014 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സി.ബി.െഎ അന്വേഷണ വിജ്ഞാപനം നിലനിൽക്കുന്നതല്ലെന്നും ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി. പ്രിയമോൾ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരെൻറ ഭാര്യ കെ.കെ. രമ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. 2012 മേയ് നാലിന് വടകര പൊലീസ് സ്റ്റേഷനിൽ ഗൂഢാലോചന ഉൾപ്പെടെ 12 വകുപ്പുകൾ ചേർത്ത് ക്രൈം രജിസ്റ്റർ ചെയ്തിരുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. പിന്നീട് ക്രൈംബ്രാഞ്ചിന് വിടുകയും 70 പേരെ പ്രതിചേർത്ത് അന്തിമ റിപ്പോർട്ട് നൽകുകയും ചെയ്തു.
2014 ജനുവരി 28ന് വിധി പറഞ്ഞപ്പോൾ ചിലരെ ശിക്ഷിക്കുകയും കുറേ പേരെ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗൂഢാലോചന ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചേർത്ത് മറ്റൊരു കേസ് ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്തു. ഇതും ക്രൈംബ്രാഞ്ച് അന്വേഷിച്ച് 15 പേരെ പ്രതിയാക്കി അന്തിമ റിപ്പോർട്ട് നൽകി. 2015 സെപ്റ്റംബർ 11ന് കോഴിക്കോട് അഡീ. സെഷൻസ് കോടതി എല്ലാ പ്രതികെളയും വെറുതെവിട്ടു. പിന്നീട് ഹരജിക്കാരി ഗൂഢാലോചനയെപ്പറ്റി തുടരന്വേഷണം ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകി. കുറ്റപത്രം നൽകിയ കേസിൽ പുതിയ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ നിയമപരമായി കഴിയില്ലെന്നായിരുന്നു ഇതിൽ ഡി.ജി.പിയുടെ നിയമോപദേശം. എന്നാൽ, വിപുലമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന രമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാമെന്നും അന്വേഷണം സി.ബി.െഎക്ക് വിടാവുന്നതാണെന്നും വ്യക്തമാക്കി പിന്നീട് പുതിയ നിയമോപദേശം സർക്കാറിന് കൈമാറി. തുടർന്നാണ് രമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എടച്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും ചെയ്തു.
2014 ഫെബ്രുവരി 21ന് അന്വേഷണം സി.ബി.െഎക്ക് വിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും കേസ് ഏറ്റെടുക്കാനാവില്ലെന്ന മറുപടിയാണ് സി.ബി.െഎ ചെന്നൈ യൂനിറ്റ് സർക്കാറിനെ അറിയിച്ചത്. സി.ബി.െഎ നിലപാട് തിരുത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 21ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ രേഖാമൂലം അഭ്യർഥിച്ചു. എന്നാൽ, കേന്ദ്ര പേഴ്സനൽ മന്ത്രാലയവും സി.ബി.െഎയും പഴയ നിലപാട് ശരിവെക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 20016 ഫെബ്രുവരി ഒമ്പതിന് അന്നത്തെ ആഭ്യന്തര മന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് എഴുതിയ കത്തിലും ഇതേ ആവശ്യമുന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവിൽ പ്രത്യേക സംഘത്തിെൻറ അന്വേഷണം തുടരുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
എടച്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെതിരെ കെ.കെ. കൃഷ്ണൻ ഉൾപ്പെടെ പ്രതികൾ നൽകിയ ഹരജിയിൽ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.