നിയമനം ഇന്നുണ്ടായേക്കും; തിടുക്കമില്ലെന്ന് സെൻകുമാർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിെൻറ ഹരജി കോടതി തള്ളിയ പശ്ചാത്തലത്തിൽ ടി.പി സെൻകുമാറിനെ സർക്കാർ ഇന്ന് തന്നെ ഡി.ജി.പിയായി പുനർ നിയമിച്ചേക്കും. ഉച്ചയോട് കൂടി ഉത്തരവിറങ്ങിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സർക്കാർ തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്. കേസിൽ പുന:പ്പരിശോധന ഹരജി നൽകുകയെന്ന നടപടി കൂടി സർക്കാരിന് മുന്നിലുണ്ടെങ്കിലും സർക്കാർ അതിന് തയാറാകില്ല. കൂടുതൽ ഏറ്റുമുട്ടലിന് പോകേണ്ട എന്നാണ് സർക്കാറിന്‍റെ നിലപാട്. പാർട്ടി നേതൃത്വത്തിനും അതിനോട് യോജിപ്പില്ല എന്നാണ് അറിയുന്നത്.
അതേസമയം, സർക്കാരിന്‍റെ നടപടി വരുന്നതുവരെ കാത്തിരിക്കാൻ തയാറാണെന്നും തിടുക്കമില്ലെന്നും സെൻകുമാർ പറഞ്ഞു. സർക്കാർ നടപടിയെന്തെന്ന് അറിഞ്ഞതിനുശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവിയായി പുനർ നിയമിക്കാനുള്ള വിധിയിൽ വ്യക്തത തേടിക്കൊണ്ടുളള സർക്കാർ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. കോടതി ചെലവായി 25000രൂപ പിഴ അടക്കണം. സെൻകുമാറിനെ പുനർനിയമിക്കണമെന്ന വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമായിട്ടും നടപ്പാക്കാത്തതിൽ ഒരു ന്യായീകരണവുമില്ലെന്നും വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു െചയ്യണമെന്ന് അറിയാമെന്നും കോടതി പറഞ്ഞിരുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.