സെൻകുമാർ എതിരാളിയല്ല, കാര്യക്ഷമതയില്ലാത്തയാൾ –സർക്കാർ
text_fieldsന്യൂഡൽഹി: ജനങ്ങള്‍ക്ക് പൊലീസിൽ വിശ്വാസ്യതയുണ്ടാക്കാനാണ് ഡി.ജി.പി സ്ഥാനത്തുനിന്ന് ടി.പി. സെൻകുമാറിനെ മാറ്റിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സെൻകുമാർ സർക്കാറിെൻറ രാഷ്്ട്രീയ എതിരാളി അെല്ലന്നും കാര്യക്ഷമതയില്ലാത്തയാളാണെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ഡി.ജി.പി പോലുള്ള സുപ്രധാന പദവികളിലെ നിയമനം സര്‍ക്കാറിെൻറ വിവേചനാധികാരമാണെന്നും സ്ഥലംമാറ്റം സര്‍വിസിെൻറ ഭാഗമാണെന്നും കേരളം ചുണ്ടിക്കാട്ടി.
ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരെ സെൻകുമാർ നൽകിയ ഹരജിയിലാണ് സത്യവാങ്മൂലം. സെന്‍കുമാര്‍ ഡി.ജി.പി യായിരിക്കെ ജിഷ വധക്കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയോ വഴിതെറ്റിപ്പോവുകയോ ചെയ്തുവെന്നും പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരെ അദ്ദേഹം സംരക്ഷിച്ചുവെന്നും ആരോപിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ കേരള പൊലീസില്‍ സ്ത്രീകള്‍ ഉൾെപ്പടെ ഉള്ളവർക്ക് വിശ്വാസം ഇല്ലാതാക്കി.
കേരള പൊലീസ് നിയമത്തിലെ 97 (2) (ഇ) വകുപ്പ് പ്രകാരമാണ് സെന്‍കുമാറിനെ സ്ഥലം മാറ്റിയത്. ഡി.ജി.പിമാരെ രണ്ടുവര്‍ഷത്തേക്ക് മാറ്റരുതെന്ന വിധി പുതിയ നിയമം കൊണ്ടുവരും വരെ സംസ്ഥാനങ്ങള്‍ പാലിക്കണമെന്നാണ് പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി വിധി. ആ വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കേരള പൊലീസ് നിയമം കൊണ്ടുവന്നിട്ടുണ്ട്. പ്രസ്തുത നിയമത്തില്‍ ഡി.ജി.പിമാരുടെ സ്ഥാനമാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കേരള പൊലീസ് നിയമത്തിലെ വകുപ്പ് ഏകപക്ഷീയമാണെന്ന വാദം സെന്‍കുമാര്‍ ട്രൈബ്യൂണലിനു മുമ്പാകെ ഉന്നയിച്ചിട്ടില്ല. സെന്‍കുമാറിനെ മാറ്റാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭ കൂട്ടായെടുത്തതാണ്. സ്ഥലംമാറ്റം ശിക്ഷനടപടിയല്ല. അവസാനം നല്‍കിയിരുന്ന ശമ്പളം സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലംമാറ്റത്തിന് മുന്നോടിയായി സ്ഥലംമാറ്റുന്നയാളുടെ വാദം കേൾക്കേണ്ടതില്ല. ഇത്തരം വാദങ്ങള്‍ പ്രാഥമികമായി ഉന്നയിേക്കണ്ടത് ൈട്രബ്യൂണലിനു മുമ്പാകെയാണെന്നും സുപ്രീംകോടതിയിലല്ലെന്നും സർക്കാർ പറയുന്നു. ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.