മലയാളിയായ പി.ടി. ഉഷയുടെ നിലപാടിൽ നാണിച്ച് തല താഴ്ത്തുന്നു -ടി. പത്മനാഭൻ
text_fieldsകണ്ണൂർ: ഗുസ്തി താരങ്ങളുടെ സമരത്തോട് മലയാളിയായ പി.ടി. ഉഷ സ്വീകരിച്ച നിലപാടിൽ മലയാളിയെന്ന നിലയിൽ നാണിച്ച് തല താഴ്ത്തുന്നുവെന്ന് കഥാകൃത്ത് ടി. പത്മനാഭൻ.
പി.ടി. ഉഷ ഗുസ്‌തി താരങ്ങള്‍ക്ക് എതിരെയാണ് സംസാരിച്ചത്. ഇപ്പോൾ നിവൃത്തിയില്ല എന്ന ഘട്ടം വന്നപ്പോള്‍ അവരെ കാണാന്‍ പോയി. ഉഷക്ക് കായിക മേഖലയില്‍ മാത്രമല്ല പലമേഖലകളിലും ഗുണം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടുകയും വേണം. അപ്പോള്‍ ഇതും ഇതിനപ്പുറവും അവര്‍ പറയുകയും ചെയ്യും -തളിപ്പറമ്പിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ടി. പത്മനാഭൻ പറഞ്ഞു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷന്‍റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ പി.ടി. ഉഷ തള്ളിപ്പറഞ്ഞത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നും സമരം ചെയ്യുന്നതിന് പകരം ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നുമായിരുന്നു ഉഷയുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ താരങ്ങളെ കാണാൻ ജന്തർ മന്തറിലെത്തിയ ഉഷക്ക് നേരെ പ്രതിഷേധമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.