കോവിഡ് പരിശോധന ഫലം സർക്കാർ മറച്ചുെവക്കുന്നു –ടി. സിദ്ദീഖ്
text_fieldsകോഴിക്കോട്: കോവിഡ് പരിശോധന ഫലം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതിനായി കുടുംബങ്ങളില്‍നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാര്‍ മറച്ചുവെക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ സര്‍ക്കാര്‍ തന്നെ ലംഘിക്കുകയാണ്.
ക്വാറൻറീൻ നടപടികളിലേക്ക് പോയി സുരക്ഷിതത്വം പാലിക്കാനുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കുന്നത്. ഇത് കടുത്ത അനാസ്ഥയാണ്. മഞ്ചേരിയിലെ നാലുമാസം പ്രായമുള്ള കുട്ടിയുടെ കാര്യത്തിലും സര്‍ക്കാർ ഇടപെടല്‍ ഇത്തരത്തിലായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാതെ മലപ്പുറത്ത് വിദ്യാർഥിനി മരിച്ചതിന് ഉത്തരവാദി സര്‍ക്കാറാണ്. ദേവികയുടെ കുടുംബത്തോട് സര്‍ക്കാര്‍ മാപ്പുപറയണം. ഓണ്‍ലൈന്‍ പഠനത്തിന് സംവിധാനമില്ലാത്തവർക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയും ചേര്‍ന്ന് സഹായം നല്‍കുമെന്നും സിദ്ദീഖ് അറിയിച്ചു. കെ.എസ്.യു പ്രസിഡൻറ് കെ.എം. അഭിജിത്തും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.