'പൂജ്യ'നായ കെ. സുരേന്ദ്രനുള്ള മറുപടി പണ്ടേ മോദി നൽകിയിട്ടുണ്ടെന്ന് ടി.സിദ്ദീഖ്
text_fieldsകൽപറ്റ: കൽപ്പറ്റയിൽ യു.ഡി.എഫ് സ്ഥാനാർഥിയായ വിജയിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പരിഹാസ്യവുമായി ടി.സിദ്ദീഖ് എം.എൽ.എ.
'പൂജ്യ'നായ ബിജെപി പ്രസിഡണ്ട് എന്ന് വിശേഷിപ്പിച്ചുണ്ടൊണ് സിദ്ദീഖ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ കൽപ്പറ്റയിലെ വിജയത്തെ കുറിച്ച് അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിൽ പയറ്റുന്ന നമ്പറുകളുമായി കേരളത്തിൽ ഇറങ്ങിയാൽ അത് ഇവിടെ വിജയിക്കില്ല എന്ന് ഈ തിരഞ്ഞെടുപ്പ് ഒന്ന് കൂടി തെളിയിച്ചിരിക്കുകയാണു. അതിെൻറ കാരണം നിങ്ങളുടെ നേതാവ് മോഡിജി പാലക്കാട് പറഞ്ഞിട്ടുണ്ട്. അത് "കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്..." എന്നാണ്. മീഡിയ വൺ ചാനലിൽ വന്ന മോദിയുടെ പഴയ പ്രസംഗത്തിെൻറസ്ക്രീൻ ഷോട്ടടക്കമാണ് പോസ്റ്റിട്ടിരിക്കുന്നത്.
എല്ലാ ജാതി മത വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന വർഗ്ഗീയ തിമിരം ബാധിച്ചിട്ടില്ലാത്ത നല്ലവരായ കൽപ്പറ്റയിലെ വോട്ടർമാരാണു യു.ഡി.എഫിനെ വിജയിപ്പിച്ചത്. ബി.ജെ.പി കേരളത്തിൽ ഇല്ലാതായത് ആഘോഷിക്കുന്നത് യു.ഡി.എഫും എൽ.ഡി.എഫും അല്ല, കേരള ജനത ഒന്നാകെയാണെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
'പൂജ്യ'നായ ബിജെപി പ്രസിഡണ്ട് ശ്രീ കെ സുരേന്ദ്രൻ ഇന്ന് വാർത്താ സമ്മേളനത്തിൽ കൽപ്പറ്റയിലെ യുഡിഎഫിന്റെ വിജയത്തെ കുറിച്ച് അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കണ്ടു. വർഗ്ഗീയതക്കെതിരെ മതേതര ശക്തികൾക്ക് ഒപ്പം മാത്രമേ കേരള ജനത നിൽക്കുകയുള്ളൂ. ഉത്തരേന്ത്യയിൽ പയറ്റുന്ന നമ്പറുകളുമായി കേരളത്തിൽ ഇറങ്ങിയാൽ അത് ഇവിടെ വിജയിക്കില്ല എന്ന് ഈ തിരഞ്ഞെടുപ്പ് ഒന്ന് കൂടി തെളിയിച്ചിരിക്കുകയാണു. അതിന്റെ കാരണം നിങ്ങളുടെ നേതാവ് മോഡിജി പാലക്കാട് പറഞ്ഞിട്ടുണ്ട്... "കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്..." എന്ന്. എല്ലാ ജാതി മത വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന വർഗ്ഗീയ തിമിരം ബാധിച്ചിട്ടില്ലാത്ത നല്ലവരായ കൽപ്പറ്റയിലെ വോട്ടർമാരാണു യുഡിഎഫിനെ വിജയിപ്പിച്ചത്. അത് കൊണ്ട് ശ്രീ സുരേന്ദ്രൻ കേരളത്തിൽ ബിജെപിക്ക് സംഭവിച്ച "ഷൂ"ന്യത എന്ത് കൊണ്ട് എന്ന് പഠിക്കുക. ബിജെപി കേരളത്തിൽ ഇല്ലാതായത് ആഘോഷിക്കുന്നത് യുഡിഎഫും എൽഡിഎഫും അല്ല, കേരള ജനത ഒന്നാകെയാണു... അത്രയേ ഇപ്പോൾ പറയുന്നുള്ളൂ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.