വിദ്യാർഥികൾ സാമൂഹികമാറ്റത്തിന്റെ ചാലകശക്തി -എം.കെ. മുഹമ്മദലി
text_fieldsതളിക്കുളം: സാമൂഹികമാറ്റത്തിനുള്ള ചാലകശക്തിയായി വിദ്യാർഥികളെ മാറ്റാൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസം ഗുണപ്രദമാകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ എം.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. രാജ്യത്തെയും സമൂഹത്തെയും പുരോഗതിയിലേക്ക് നയിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കേണ്ടവരാണ് വിദ്യാർഥികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ഇ.സി.ഐ ഹയർ എജുക്കേഷൻ ബോർഡ് നടത്തിയ പൊതുപരീക്ഷകളിലെ റാങ്ക് ജേതാക്കൾക്കുള്ള അനുമോദന പരിപാടിയിൽ അവാർഡ്ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐ.ഇ.സി.ഐ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റി ഡയറക്ടർ ഹനീഫ മാസ്റ്റർ, തളിക്കുളം ഇസ്ലാമിയ കോളജ് ഡയറക്ടർ മുനീർ വരന്തരപ്പള്ളി, മന്നം ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ സബീർഖാൻ എന്നിവർ സംസാരിച്ചു.
മന്നം ഇസ്ലാമിയ കോളജ് വിദ്യാർഥിനി ഷഹാന ഫാത്തിമ, ചാലക്കൽ ഇസ്ലാമിയ കോളജ് വിദ്യാർഥിനി സഫ ഇബ്റാഹീം, ആലുവ അസ്ഹുൽ ഉലൂം വിദ്യാർഥി ഫഹീമുൽ ഹഖ്, തളിക്കുളം ഇസ്ലാമിയ കോളജ് വിദ്യാർഥി എം.കെ. റിള്വാൻ അബ്ദുല് ലത്തീഫ് തുടങ്ങിയ റാങ്ക് ജേതാക്കളും സംസാരിച്ചു. എം.കെ. മുഹമ്മദലി, ഡോ. ബദീഉസ്സമാൻ എന്നിവർ റാങ്ക് ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. പി.എച്ച്. മുഹമ്മദ് മഹ്റൂഫ് ഖിറാഅത്ത് നടത്തി. ഹയർ എജുക്കേഷൻ ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ അഡ്വ. മുബശ്ശിർ മോരങ്ങാട്ട് സ്വാഗതവും തളിക്കുളം ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ ടി.പി. സുലൈമാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.