ഏറനാട് തഹസിൽദാറിെൻറ സ്ഥലം മാറ്റം പതിവ് നടപടിക്രമം- ജില്ലാ കലക്ടർ
text_fieldsമലപ്പുറം: ഏറനാട് തഹസിൽദാറിെന സ്ഥലം മാറ്റിയത് പതിവ് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് മലപ്പുറം ജില്ല ാകലക്ടർ ജാഫർ മാലിക് അറിയിച്ചു. വാട്ടർ തീം പാർക്ക് പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തഹസിൽദാറിന് സ ്ഥലം മാറ്റിയതെന്നത് ശരിയല്ല. ജൂൺ 30 നകം തടയണ പൊളിക്കുന്ന ജോലി പൂർത്തിയാക്കിയ ശേഷം തഹസിൽദാർ പദവിയിൽ നിന്ന് മ ാറുമെന്ന് ലാൻഡ് റവന്യു കമീഷണർ അറിയിച്ചിട്ടുണ്ടെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കലക്ടർ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
ഏറനാട് തഹസിൽദാർ പി. ശുഭനെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർ ആയാണ് പുതിയ മാറ്റം. പി. സുരേഷിനാണ് ഏറനാട് തഹസിൽദാരുടെ ചുമതല നൽകിയിട്ടുള്ളത്.
പി.വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുൽ ലത്തീഫിന്റെ പേരിലുള്ള കക്കാടംപൊയിലിലെ തടയണ പൊളിച്ചു മാറ്റിയതിനാണ് തഹസിൽദാരെ സ്ഥലം മാറ്റിയതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടർ വിശദീകരണവുമായി രംഗത്തെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലംമാറ്റം എന്നാണ് ഉത്തരവിലുള്ളത്. കൊല്ലത്ത് നിന്ന് പ്രമോഷൻ ട്രാൻസ്ഫറായാണ് പി. ശുഭൻ മലപ്പുറത്തേക്ക് വന്നത്.
കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ തടയണ വെള്ളിയാഴ്ചയാണ് ജില്ല ഭരണകൂടം പൊളിച്ച് തുടങ്ങിയത്. തടയണ ഉടൻ പൊളിച്ചു നീക്കണമെന്ന് ജില്ല കലക്ടർക്ക് ഹൈകോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറനാട് തഹസിൽദാർ പി. ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർ സുനിൽ ശങ്കർ, മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർ ഹംസക്കോയ, വെറ്റിലപ്പാറ വില്ലേജ് ഓഫിസർ എസ്. സജിത് എന്നിവരുടെ മേൽനോട്ടത്തിലാണ് തടയണയിൽ നിന്ന് വെള്ളം പുറത്തു വിടാനുള്ള പ്രവൃത്തി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.