മോഹിനിയാട്ടം പഠിച്ച് മടങ്ങവെ കോവിഡ് യാത്ര മുടക്കി; നങ്ങ്യാർക്കൂത്തും പഠിച്ചെടുത്ത് തായ്വാൻകാരി
text_fieldsചെറുതുരുത്തി: കോവിഡ്കാലത്ത് പഠിച്ച നങ്ങ്യാർകൂത്ത് കഥകളി സ്കൂളിൽ അരങ്ങേറ്റം കുറിച്ച് തായ്വാനിലെ ഷെങ്ചെൻ ല്യൂ എന്ന 30കാരി. തായ്വാനിൽനിന്ന് കേരളീയ കലകളിൽ ആകൃഷ്ടയായി മൂന്നുവർഷം മുമ്പ് കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ചേർന്ന ഇവരെ കേരളീയ ജനത മറക്കാനിടയില്ല. കഴിഞ്ഞ പ്രളയ ദുരന്തത്തിൽ കഷ്ടത അനുഭവിച്ച കുടുംബത്തിന് ഇവർ സഹായം നൽകിയിരുന്നു. കേരളേത്താട് വലിയ മമത െവച്ചുപുലർത്തിയിരുന്നു ഇവർ.
മോഹിനിയാട്ടം അരങ്ങേറ്റം കഴിഞ്ഞ് കലാമണ്ഡലത്തിലെ പഠനം പൂർത്തിയാക്കി തിരിച്ച് പോവാനിരിക്കെയാണ് കോവിഡ് കാരണം ഇവിടെ തുടരേണ്ടി വന്നത്. ഈ മൂന്ന് വർഷത്തിനിടയിൽ കേരളീയ ചിത്രകല അഭ്യസിക്കുകയും തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ചിത്രപ്രദർശനം ഒരുക്കുകയും ചെയ്തു. ഇതിനിടെ ധാരാളം കേരളീയ കലകൾ കാണാനിടവരുകയും അതിൽ നങ്ങ്യാർകൂത്തിനോട് പ്രത്യേകം താൽപര്യം തോന്നുകയും കലാമണ്ഡലം രശ്മിയുടെ കീഴിൽ പഠനം പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.
ചെറുതുരുത്തി കഥകളി സ്കൂളിലാണ് അരങ്ങേറ്റം നടത്തിയത്. മിഴാവിൽ കലാമണ്ഡലം അനൂപ്, കലാമണ്ഡലം രാഹുൽ അരവിന്ദ്, ഇടയ്ക്കയിൽ കലാമണ്ഡലം ശരത്, താളത്തിൽ കലാമണ്ഡലം രശ്മി രമേശ് തുടങ്ങിയവർ അകമ്പടിയായി. കോവിഡ് സാഹചര്യം നിലനിൽക്കേ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അരങ്ങേറ്റം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.