വരൂ, ഇന്ത്യയിൽനിന്ന് ടൂറുപോയി വാക്സിനെടുത്തു വരാം...
text_fieldsകൊച്ചി: ഇന്ത്യയിൽ എല്ലാവർക്കും കോവിഡ് വാക്സിൻ സമയത്ത് കിട്ടുന്നില്ലെങ്കിലെന്താ, പണവും താൽപര്യവുമുള്ളവരെ വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയി വാക്സിനെടുപ്പിച്ച്, ഒപ്പം മാനസികോല്ലാസത്തിെൻറ വിനോദകാഴ്ചകളിലേക്കകൂടി കൊണ്ടുപോകാൻ മുന്നിട്ടിറങ്ങി ട്രാവൽ ആൻഡ് ടൂറിസം കമ്പനികൾ. റഷ്യ, ദുൈബ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിേലക്കാണ് വാക്സിനെടുക്കാനായി ടൂറിസം പാക്കേജുകൾ അവതരിപ്പിച്ചിട്ടുള്ളത്.
1,38,700 രൂപക്ക് റഷ്യയിലെ 24 ദിവസത്തെ വാക്സിനേഷൻ അവധിക്കാല പാക്കേജാണ് ന്യൂഡൽഹിയിലെ സൺ ആൻഡ് സാൻഡ് ടൂർ കമ്പനി മുന്നോട്ടുവെക്കുന്നത്. റഷ്യ കണ്ടുപിടിച്ച സ്പുട്നിക് വി വാക്സിെൻറ രണ്ട് ഡോസാണ് പാക്കേജിെൻറ ആകർഷണം. മോസ്കോ, പീറ്റേഴ്സ്ബർഗ് തുടങ്ങിയ പ്രശസ്തനഗരങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസസൗകര്യവും ഉല്ലാസക്കാഴ്ചകളും രുചികരമായ ഭക്ഷണങ്ങളും ഗൈഡിെൻറ സഹായവും സുരക്ഷാ സംവിധാനങ്ങളുമെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്.
ദുൈബയിൽ റെസിഡൻറ് വിസയുള്ള സമ്പന്നരായ ഇന്ത്യക്കാർക്ക് വാക്സിനെടുക്കാൻ ഈ രാജ്യത്തേക്ക് പറക്കാം. െറസിഡൻറ് വിസയുള്ളവർക്കും വാക്സിനെടുക്കാനുള്ള അനുമതി ദുൈബ നൽകിയതോടെ നിരവധിപേരാണ് ഈ അവസരം ഉപയോഗിക്കാനായി ദുൈബയിലേക്ക് പോവുന്നത്. ലോകത്തുതന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപ് നേരേത്തതന്നെ വാക്സിൻ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നു.
വിസിറ്റ്, വാക്സിൻ, െവക്കേഷൻ എന്നിങ്ങനെ മൂന്ന് 'വി'കളിലൂടെ രാജ്യത്തെ ടൂറിസം മേഖലയെ സുരക്ഷിതമായി വളർത്തുകയെന്ന ലക്ഷ്യമാണ് സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുമുൾെപ്പടെ പ്രമുഖരുടെ ഇഷ്ട ഡെസ്റ്റിനേഷനായ മാലദ്വീപിനുള്ളത്. ലോകത്ത് ഏറ്റവുമധികം വാക്സിൻ ഉൽപാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയിലേക്കും വാക്സിെനടുക്കാനായി വിനോദസഞ്ചാരികൾക്ക് വരാം. എന്നാൽ, യു.എസിലെ ചില സ്റ്റേറ്റുകളിൽ വാക്സിനേഷൻ പൗരന്മാർക്കായി മാത്രം പരിമിതപ്പെടുത്തുകയും മറ്റിടങ്ങളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി ആസ്ഥാനമായുള്ള സെനിത് ഹോളിെഡയ്സ് 1,49,999 രൂപക്ക് യു.എസിലേക്ക് വാക്സിൻ ടൂറിസം പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.