Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ് വധം: സി.ബി.ഐ...

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് നിയമ നടപടി സ്വീകരിക്കും- എം.എം.ഹസന്‍

text_fields
bookmark_border
ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് നിയമ നടപടി സ്വീകരിക്കും- എം.എം.ഹസന്‍
cancel

തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ പങ്കും ഗൂഢാലോചനയും പുറത്തു വരുമെന്നുള്ള ഭയം കൊണ്ടാണ് ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന നിലപാട്​ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം.ഹസന്‍.

ഏത് അന്വേഷണ ഏജന്‍സിയെ കൊണ്ടും അന്വേഷിപ്പിക്കാമെന്നാണ് കണ്ണൂരില്‍ സമാധാന ചര്‍ച്ചക്ക്​ എത്തിയ മന്ത്രി ബാലന്‍ ഉറപ്പ് നല്‍കിയത്. ഷുഹൈബി​​െൻറ മാതാപിതാക്കളുടെ ആവശ്യവും സി.ബി.ഐ അന്വേഷണം തന്നെയാണ്. ഈ ആവശ്യം ഉന്നയിച്ച് അവര്‍ നല്‍കിയ കത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷം നല്‍കിയതുമാണ്. സി.ബി.ഐ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി അന്ന് തത്വത്തില്‍ ഉറപ്പും നല്‍കിയിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ നിയമസഭയില്‍ മലക്കം മറിഞ്ഞത്. 

കേരള പൊലീസ് അന്വേഷിച്ചാല്‍ ഷുഹൈബി​​െൻറ കൊലപാതകത്തിന് പിന്നിലെ യാഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയില്ല. സി.ബി.ഐ. അന്വേഷണത്തിന് കോണ്‍ഗ്രസ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.എം.ഹസന്‍ അറിയിച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassankerala newsmalayalam newsCBI probeshuhaib murder
News Summary - Take Leagal Action For CBI Probe in Shuhaib Murder -Says MM Hassam - Kerala News
Next Story