വൻ സുരക്ഷയോടെ തലപ്പാറ-ചേളാരി ദേശീയപാത സർവേ പൂർത്തിയാക്കി
text_fieldsതിരൂരങ്ങാടി: വൻ സുരക്ഷക്കിടയിലും നേരിയ സംഘർഷത്തോടെ തലപ്പാറ മുതൽ ചേളാരി വരെ ഭാഗങ്ങളിൽ ദേശീയപാത സർവേ പൂർത്തിയാക്കി. ശനിയാഴ്ച രാവിലെ ഏഴിന് പതിവുപോലെ ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺകുമാറിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയാണ് സ്ഥലമെടുപ്പ് സർവേ നടത്തിയത്.
തലപ്പാറ, വെളിമുക്ക്, പടിക്കൽ, ചേളാരി ഭാഗങ്ങളിൽ നാല് സംഘങ്ങളായാണ് സർവേ പൂർത്തിയാക്കിയത്. ഏറെയാളുകളും സർവേ നടപടികളോട് സഹകരിച്ചില്ല. പലരും പ്രതിഷേധിച്ചെത്തിയെങ്കിലും അതെല്ലാം മറികടന്ന് സർവേ നടത്തി. തെക്കേപടിക്കൽ നാട്ടുകാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. നേരേത്ത ഉണ്ടായിരുന്ന അലൈൻമെൻറിൽ നഷ്ടപ്പെടുമായിരുന്നവയിൽ പല ഭൂമിയും വീടും കെട്ടിടങ്ങളും പുതിയ അലൈൻമെൻറിൽ ഉൾപ്പെട്ടിട്ടില്ല.
എന്നാൽ, ഉൾപ്പെടില്ലെന്ന് കരുതിയിരുന്ന ചിലരുേടത് ഉൾപ്പെട്ടിട്ടുണ്ട്. നേരേത്തയുള്ള അലൈൻമെൻറ് പ്രകാരം വെളിമുക്ക് പള്ളിയുടെ ഖബർസ്ഥാനിൽ കൂടുതൽ സ്ഥലം നഷ്ടപ്പെടുമായിരുന്നെങ്കിലും പുതിയതിൽ ചെറിയ സ്ഥലം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ.
ചേളാരിയിലും സർവേക്കിടെ ചെറിയ തോതിൽ ബഹളങ്ങളുണ്ടായെങ്കിലും മറ്റു അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഘർഷാവസ്ഥ മുന്നിൽകണ്ട് സ്ട്രൈക്കർ ഫോഴ്സ് ഉൾപ്പെടെ 350ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.