തളിപ്പറമ്പിൽ വയൽക്കിളികൾ മത്സരരംഗത്ത്
text_fieldsതളിപ്പറമ്പ് (കണ്ണൂർ): നഗരസഭയിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ. സി.പി.എമ്മിെൻറ ഉറച്ച സീറ്റായ വാർഡ് 31 കീഴാറ്റൂരിലാണ് മത്സരിക്കുന്നത്. കീഴാറ്റൂർ വയലിലൂടെ കടന്നുപോകുന്ന തളിപ്പറമ്പ് ദേശീയപാത ബൈപാസിനെതിരെ കത്തിനിന്ന സമരനേതൃത്വമായിരുന്നു വയൽക്കിളികൾ കൂട്ടായ്മ.
ദേശീയതലത്തിലും വയൽക്കിളി സമരം ചർച്ചചെയ്യപ്പെട്ടിരുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെ മുന്നിൽ പോലും ചർച്ച ചെയ്ത വിഷയത്തിൽ വയൽക്കിളികൾക്കനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് അക്കാലത്ത് ബി.ജെ.പി നേതാക്കളിൽനിന്നും ഉറപ്പും ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് ദേശീയപാത ബൈപാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഇത് വയൽക്കിളികൾക്ക് വൻ തിരിച്ചടിയുണ്ടാക്കി. ആ ക്ഷീണത്തിൽനിന്നുള്ള മുക്തികൂടിയാണ് സ്ഥാനാർഥിത്വം.
വാർഡ് പിടിച്ചെടുക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ, സമരം നടന്ന വയലിൽവെച്ച് സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. ജനകീയ സമരത്തിനിറങ്ങിയ ജനങ്ങളെ രാഷ്ട്രീയം പറഞ്ഞ് അപഹസിച്ചവർക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പെന്നും വയൽക്കിളി നേതാക്കൾ പറയുന്നു. പി. വത്സലയാണ് കീഴാറ്റൂർ വാർഡിലെ ഇടതു സ്ഥാനാർഥി. പരമ്പരാഗതമായി കോൺഗ്രസ് മത്സരിക്കുന്ന വാർഡിൽ ഇത്തവണ, യു.ഡി.എഫ് സ്ഥാനാർഥിയെ നിർത്താതെ വയൽക്കിളികൾക്ക് പിന്തുണ നൽകാനും ധാരണയായിട്ടുണ്ട്. പകരം മാന്ധംകുണ്ട് (31) വാർഡിൽ വയൽക്കിളി പ്രവർത്തകരുടെ വോട്ട് യു.ഡി.എഫിന് നൽകിയേക്കും. വയൽക്കിളി സമരനായിക നംബ്രാടത്ത് ജാനകിയമ്മയോ സമരനായകൻ സുരേഷ് കീഴാറ്റൂരിെൻറ ഭാര്യയോ ആയിരിക്കും സ്ഥാനാർഥിയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.