മലപ്പുറം രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് നടൻ സൂര്യ
text_fieldsകരിപ്പൂർ വിമാനാപകടത്തിൽപെട്ടവരെ കോവിഡ് ഭീതി വകവെക്കാതെ ആശുപത്രിയിലെത്തിച്ച മലപ്പുറത്തുകാരെ അഭിനന്ദിച്ച് തമിഴ് സൂപ്പർ താരം സൂര്യ ശിവകുമാർ. ദുരന്തത്തിെൻറ ആഴം കുറച്ച പൈലറ്റുമാർക്ക് പ്രണാമം അർപ്പിച്ച താരം മരിച്ചവരുടെ കുടുംബത്തിെൻറ ദുഖത്തിൽ പങ്കുചേരുന്നതായും ഫേസ്ബുക്കിൽ കുറിച്ചു.
'' വേദനിക്കുന്ന കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കെട്ടെയെന്ന് പ്രാർഥിക്കുന്നു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മലപ്പുറം ജനതക്ക് അഭിനന്ദനങ്ങൾ. പൈലറ്റുമാർക്ക് പ്രണാമം''- സൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
ലാൻറിങ്ങിനിടെ സംഭവിച്ച വിമാനാപകടത്തിൽ പൈലറ്റ് അടക്കം18 പേർ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള 109 പേരിൽ 23 പേർ ഗുരുതരാവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്ന നാട്ടുകാരെ നിരവധി പേർ അഭിനന്ദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.